ന്യൂഡല്‍ഹി : പുതുവല്‍സരത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തേയും നോട്ട് അസാധുവാക്കല്‍ നടപടിയേയും പുച്ഛിച്ച് തള്ളുകയാണ് കോണ്‍ഗ്രസ്. പ്രസംഗത്തില്‍ കുറ്റബോധത്തിന്റെ സ്വരമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ്. നോട്ട് അസാധുവാക്കല്‍ എന്ന 50 ദിവസത്തെ മോദിയുടെ ശുദ്ധി യാഗം ഇപ്പോള്‍ അനിയന്ത്രിതമായ കാട്ടുതീ ആയി പടര്‍ന്നുപിടിക്കുകയാണെന്നും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടെന്നും സമ്പദ്‌വ്യവസ്ഥയെ അശക്തമാക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഗര്‍ഭിണികള്‍ക്കു ധനസഹായം നല്‍കുന്ന പദ്ധതി യുപിഎയുടേതാണെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍ അവകാശപ്പെട്ടു. എത്ര കള്ളപ്പണം പിടിച്ചെന്നോ അവശ്യമായ 500 രൂപാ നോട്ടുകള്‍ അച്ചടിച്ചോയെന്നോ സഹകരണ ബാങ്കുകളുടെ മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ചോ പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചില്ല.
നോട്ട് അസാധുവാക്കലിന്റെ നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ചോ ക്യൂനിന്നും മറ്റും മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Post Your Comments