തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പോലീസ് യു.എ.പി.എ ദുരുപയോഗം ചെയ്യാന്‍ പാടില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പാടില്ല. കമല്‍ സി ചവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നുവെന്നും പോലീസിന്റെ തോന്ന്യാസമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസായിട്ടും കമല്‍ സി ചവറയ്ക്ക് ജാമ്യം കിട്ടിയത് എല്‍ഡിഎഫിന്റെ നയം കാരണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.പോലീസ് നടപടിക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാന്ദനും നേരത്തെ രംഗത്തെത്തിയിരുന്നു.കടല്‍ക്കരയില്‍ കാറ്റുകൊണ്ടിരുന്നവരെ മര്‍ദ്ദിക്കുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ എത്തിയ ആദിവാസികളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത പൊലീസ് നടപടിയുമെല്ലാം വലിയ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.
Post Your Comments