ആഗ്ര: ജയില്‍ ചാടിയ കൊലക്കേസ് പ്രതി കാമുകിക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ജയിലില്‍ തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് രസകരമായതും ഞെട്ടിപ്പിക്കുന്നതുമായ സംഭവം നടന്നത്. ജയില്‍ ചാടിയ കാമുകന്‍ കാമുകിക്കൊപ്പം ഒരാഴ്ച ചുറ്റി കറങ്ങി. സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ പോലീസ് കോടതിക്ക് മുമ്പില്‍ ഹാജരാക്കി.
ഗോവയിലാണ് ഇയാള്‍ കറങ്ങി നടന്നത്. ആഗ്ര സ്വദേശിയായ ജിതേന്ദ്ര എന്നാണ് പ്രതിയുടെ പേര്. കൊലകുറ്റത്തിന് 2014ലാണ് ഇയാള്‍ ജയിലിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ജയില്‍ ചാടുന്നത്. തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പ്രതി ജയിലില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു.
കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ തന്നെ പുറത്തുവിടണമെന്ന് ഇയാള്‍ നവംബറില്‍ ജയില്‍ സുപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ ആവശ്യം അംഗീകരിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ജയില്‍ ചാടിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
Post Your Comments