India

പ്രവാസിയുടെ ദുരിതത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്ന് സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി ഇന്ത്യന്‍ പ്രവാസി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് കാല്‍ നടയായെത്തിയ സംഭവത്തില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഇന്ത്യന്‍ പ്രവാസി 1000 കിലോമീറ്റര്‍ നടന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി എത്തിയ സംഭവത്തിലാണ് വിദേശകാര്യമന്ത്രി ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ട്വിറ്ററിലാണ് സുഷമാ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് നേടുന്നതിനായി 1000 കിലോമീറ്റര്‍ നടന്നാണ് ഇന്ത്യക്കാരന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിയത്. കോടതി നടപടികള്‍ക്കായി സെല്‍വരാജ് 1000 കിലോമീറ്ററോളം നടന്ന് ഇന്ത്യന്‍ എംബസിയിലെത്തിയതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. തമിഴിനാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ സെല്‍വരാജിന്റെ അമ്മ ഒരു അപകടത്തില്‍ മരിച്ചതോടെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button