KeralaNews

നോട്ട് നിരോധനം; മദ്യവിൽപനയിൽ ഇടിവ്

ആലപ്പുഴ: നോട്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്ത് മദ്യ വില്‍പനയില്‍ 30 ശതമാനത്തോളം ഇടിവ്‌. ഒരു മാസം 220-235 പെര്‍മിറ്റുകള്‍ അനുവദിച്ചു വന്നിടത്ത്‌ മിക്ക വെയര്‍ഹൗസുകളിലും 180-185 പെര്‍മിറ്റുകളാണ്‌ നവംബര്‍ എട്ടിന്‌ ശേഷം നല്‍കിയിട്ടുള്ളത്‌.

പരമാവധി 720 കേയ്‌സ്‌ മദ്യമാകും ഒരു പെര്‍മിറ്റില്‍ ഉണ്ടാകുക. ഒരു ദിവസം മദ്യവില്‍പനയിലൂടെ 24-25 കോടി രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴത്‌ എട്ട്‌-ഒമ്പത്‌ കോടി രൂപയായി ചുരുങ്ങി. 1036.59 കോടി രൂപയുടെ മദ്യമാണ്‌ ഒക്‌ടോബര്‍ മാസത്തില്‍ സംസ്‌ഥാനത്ത്‌ വിറ്റഴിഞ്ഞത്‌. കെ.എസ്‌.ബി.സി ചില്ലറവില്‍പനശാലകള്‍ വഴി 854.57 കോടി രൂപയുടേയും വെയര്‍ ഹൗസ്‌, ബാറുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍, കണ്‍സ്യൂമര്‍ ഫെഡ്‌ ഷോപ്പുകള്‍ എന്നിവയിലൂടെ 382.02 കോടി രൂപയുടെയും വില്‍പനയാണ്‌ നടന്നത്‌.

എന്നാല്‍ കഴിഞ്ഞ മാസം ഈ കണക്കില്‍ വന്‍ കുറവ്‌ സംഭവിച്ചിട്ടുള്ളതായാണ്‌ എക്‌സൈസ്‌ അധികൃതര്‍ വിലയിരുത്തുന്നത്‌. അതേസമയം കഴിഞ്ഞാഴ്‌ച വില്‍പ്പനയില്‍ 10-15 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്‌. മിക്കയിടങ്ങളിലും 25 ശതമാനം മുതല്‍ 30 ശതമാനത്തിനടുത്ത്‌ വരെ നവംബറില്‍ മാസത്തിൽ വില്‍പന ഇടിഞ്ഞു. വിദേശ മദ്യവില്‍പനശാലകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതാണ്‌ കച്ചവടം കുറയാന്‍ കാരണമായത്‌. മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം കുറഞ്ഞത്‌ സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button