മലപ്പുറം: കഴിഞ്ഞ ദിവസം നിലമ്പൂര്‍ വനത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
നിലമ്പൂര്‍ എടക്കരയ്ക്കു സമീപം മാവോയിസ്റ്റുകള്‍ നിര്‍മിച്ച ഷെഡുകള്‍ക്ക് സമീപമാണ് ഇവരുടെ മൃതദേഹം കിടക്കുന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേരും മാവോയിസ്റ്റ് യൂണിഫോമാണ് ധരിച്ചിരുന്നത്. മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമിയുടെ പോക്കറ്റില്‍ തോക്കുമുണ്ടായിരുന്നു. പ്രദേശത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മിച്ച നാലുഷെഡുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഷെഡുകള്‍ക്കുള്ളില്‍ ഒട്ടേറെ ആയുധങ്ങളും മറ്റും ഉണ്ടായിരുന്നു. മെബൈല്‍ഫോണുകള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍, തിരകള്‍, തോക്കുകള്‍, മാപ്പുകള്‍ എന്നിവ കണ്ടെത്തി. കുന്നിന് മുകളിലായിരുന്ന മാവോയിസ്റ്റുസംഘം കാട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെയാണ് ആദ്യം വെടിവച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Post Your Comments