ന്യൂഡൽഹി:രാജ്യത്തെ പാവപ്പെട്ടവര്‍ക്കുകൂടി ബാങ്കിങ് സൗകര്യം പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച ജന്‍ധന്‍ യോജന അക്കൗണ്ടുകൾ 30 ശതമാനത്തിലേറെ നിറഞ്ഞു കവിഞ്ഞതായി വാർത്തകൾ.ആഗ്രയിലെ എസ്ബിഐയുടെ ഫതേഹാബാദ് റോഡ് ബ്രാഞ്ചില്‍ 15,000ത്തോളം ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 30 ശതമാനത്തിലേറെ അക്കൗണ്ടുകളില്‍, അവധികഴിഞ്ഞ് വ്യാഴാഴ്ച ബാങ്ക് തുറന്നപ്പോള്‍ 49000 രൂപ വീതം നിക്ഷേപിച്ചതായി ശാഖ മാനേജര്‍ അജയ് അഗ്നഹോത്രി പറയുന്നു.
അക്കൗണ്ട് എടുത്തവരില്‍ ഭൂരിഭാഗവും പിന്നീട് ബാങ്കിലേയ്ക്ക് തിരിഞ്ഞുനോക്കിയതേയില്ലെന്നത് വാര്‍ത്തയായിരുന്നു.എന്നാൽ ഇപ്പോൾ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. 500ഉം 1000ഉം അസാധുവാക്കിയതോടെയാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ നിറയാന്‍ തുടങ്ങിയത്!നവംബര്‍ എട്ട് വരെ ഒന്നോ രണ്ടോ രൂപ മാത്രം അവശേഷിച്ചിരുന്ന അക്കൗണ്ടുകളില്‍ ഇതാ 49,000 രൂപവരെ നിക്ഷേപമെത്തിയിരിക്കുന്നു.
പാന്‍ കാര്‍ഡില്ലാതെ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000രൂപയാണ്.കള്ളപ്പണക്കാരുടെ പ്രേരണയില്‍ ഇത്തരം അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ സാധാരണക്കാര്‍ തയ്യാറാകുന്നുണ്ടെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments