തൊടുപുഴ: ചില്ലറക്കായി ജനങ്ങള്‍ നട്ടംതിരിയുമ്ബോള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ ബെഫി സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ നടക്കുന്നു.ശനി, ഞായര്‍, തിങ്കള്‍ എന്നീ മുന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ അഞ്ഞൂറിലധികം ആളുകളാണ് പങ്കെടുക്കുന്നതിനായെത്തിയത്.ഞായറാഴ്ച നടക്കുന്ന ശക്തി പ്രകടനത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള നിരവധി ആളുകള്‍ പങ്കെടുക്കുമെന്നാണ് വാർത്തകൾ .
നോട്ട് മാറുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ കൂടി പ്രവര്‍ത്തി ദിവസമാക്കിയിട്ടും സമ്മേളനം മാറ്റിവെയ്ക്കാത്ത സംഘടനയുടെ നടപടി വിമര്‍ശനത്തിനിടയായിട്ടുണ്ട്.സമ്മേളനം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ മോദിയോട് ആലോചിച്ചിട്ടല്ല സമ്മേളനം പ്രഖ്യാപിച്ചതെന്ന് എളമരം കരിം അറിയിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയപകപോക്കലിനുള്ള അവസരമായി ഈ അവസരം ഉപയോഗപ്പെടുത്തരുതെന്നു കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
Post Your Comments