NewsIndia

ഡിസംബര്‍ 30 വരെ പണമിടപാടുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അസാധുവായ നോട്ടുകള്‍ എവിടെയൊക്കെ മാറ്റിവാങ്ങാം? റിസര്‍വ് ബാങ്ക് ഓഫിസുകള്‍, ബാങ്ക് ശാഖകള്‍, സഹകരണ ബാങ്കുകള്‍, ഹെഡ് പോസ്റ്റ് ഓഫിസ്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍  അസാധുവായ നോട്ടുകള്‍ മാറാം
ബാങ്കില്‍ നിക്ഷേപിക്കാവുന്ന തുകയ്ക്കു പരിധിയില്ല . ബാങ്കുകളിലെത്തി സ്വന്തം അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതില്ല.. തിരിച്ചറിയല്‍ രേഖയോ സത്യവാങ്മൂലമോ വേണ്ട.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ എങ്ങനെ പണം മാറും? അക്കൗണ്ടില്ലാത്തവര്‍ക്കും അത്യാവശ്യക്കാര്‍ക്കും ഏതു ബാങ്ക് ശാഖയിലുമെത്തി തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കി 4000 രൂപ വരെ മാറ്റി വാങ്ങാനാകും. അക്കൗണ്ടില്ലാത്തവര്‍ക്ക് വേഗം അക്കൗണ്ട് തുടങ്ങി എത്ര തുക വേണമെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കാം. ആവശ്യമായ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ഇതിനായി നല്‍കണം.

കാഷ് ഡിപ്പോസിറ്റു മെഷീനുകള്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും. അപ്പോള്‍ ഓരോ ബാങ്കും എത്ര തുകയാണോ മെഷീന്‍ വഴി നിക്ഷേപിക്കാന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത് അത്രയും തുക പഴയതു പോലെ നിക്ഷേപിക്കാം.
പണം കൈയിലില്ലാത്തവര്‍ ചെക്ക്, എടിഎം കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നീ സൗകര്യങ്ങള്‍ ഉപയോഗിച്ച് മറ്റ് അക്കൗണ്ടിലേക്കു പണം കൈമാറാം.
ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് ബന്ധുവിന്റെയോ സുഹൃത്തിന്റെയോ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാന്‍ കഴിയും. ബന്ധുവോ സുഹൃത്തോ ഇതിനായി രേഖാമൂലം നല്‍കിയ അനുമതിപത്രം ബാങ്കില്‍ ഹാജരാക്കണം. നിക്ഷേപിക്കുന്നയാളുടെ തിരിച്ചറിയല്‍ രേഖയും വേണം.
പണം നിക്ഷേപിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് ബാങ്കില്‍ നേരിട്ട് എത്താന്‍ പറ്റിയില്ലെങ്കില്‍ അനുമതി പത്രം നല്‍കി പ്രതിനിധിയെ ബാങ്കിലേക്ക് അയയ്ക്കാം. ബാങ്കിലെത്തുന്നയാള്‍ തിരിച്ചറിയല്‍ രേഖ കരുതിയിരിക്കണം.

പണം പിന്‍വലിക്കല്‍ പദ്ധതി അവസാനിക്കുന്ന ഡിസംബര്‍ 30 വരെ തിരിച്ചേല്‍പ്പിക്കാം. അതിനു ശേഷം തിരഞ്ഞെടുത്ത റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ മാത്രമേ പണം സ്വീകരിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button