തിരുവനന്തപുരം : വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയതിന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കമ്പോഴാണ് കെ.രാധാകൃഷ്ണന്‍ മാനഭംഗത്തിന് ഇരയായ യുവതിയുടെ പേര് ആവര്‍ത്തിച്ച് പറഞ്ഞത്. കേസില്‍ ആരോപണ വിധേയനായ ജയന്തന്റെ പേരു പറയാമെങ്കില്‍ യുവതിയുടെയും പേരു വെളിപ്പെടുത്താമെന്നായിരുന്നു രാധാകൃഷ്ണന്റെ വാദം. രാധാകൃഷ്ണനു വനിതാ കമ്മിഷന്‍ സമന്‍സ് അയക്കും. അതേസമയം, വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസ് ആദ്യം മുതല്‍ അന്വേഷിക്കുമെന്ന് എഎസ്പി ജി. പൂങ്കുഴലി പറഞ്ഞു.
Post Your Comments