നോയിഡ: ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ മൂന്നു സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ബുധനാഴ്ച രാവിലെ രബുപുര പോലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ആയുധധാരികളായ ആറു പേര് വീട്ടില്‍ അതിക്രമിച്ചു കയറുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഖുര്‍ജ സ്വദേശികളായ സ്ത്രീകള്‍ കരോളിയില്‍ ഇഷ്ടിക കളത്തിലെ തൊഴിലാളികളാണ്. ഇവര്‍ ഇഷ്ടിക കളത്തിനു സമീപമാണ് താമസിക്കുന്നത്. ആറു തൊഴിലാളി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.
അക്രമികള്‍ വീട്ടിലെ പ്രായമായ സ്ത്രീയെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും ഒഴിവാക്കിയാണ് മറ്റുള്ളവരെ പീഡനത്തിനു വിധേയരാക്കിയത്. പീഡനത്തിനു ശേഷം പുറത്തിറങ്ങിയ അക്രമികള്‍ സമീപത്തെ വീടുകൊള്ളയടിക്കുകയും ചെയ്തു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments