IndiaNews

ആത്മഹത്യ ചെയ്യാന്‍ യുവതി വെള്ളത്തില്‍ ചാടി പിന്നെ സംഭവിച്ചത്

അഹമ്മദാബാദ്: ആത്മഹത്യ ചെയാൻ വെള്ളത്തിൽ ചാടിയ യുവതിയെ രക്ഷിച്ചതിന്റെ പേരിൽ രക്ഷാപ്രവർത്തകർക്ക് തെറി വിളി. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കുമാണ് യുവതിയുടെ ഭർത്താവിൽ നിന്നും തെറി വിളി കേട്ടത്.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നായിരുന്നു യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് . രക്ഷപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥര്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഇതുകേട്ട ഭര്‍ത്തവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആളെ മരിക്കാന്‍ അനുവദിക്കില്ലേ എന്ന് ചോദിച്ചു തെറി വിളിക്കുകയും കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഇതു കേട്ട രക്ഷാപ്രവര്‍ത്തകര്‍ക്കും കണ്ടു നിന്ന നാട്ടുകാര്‍ക്കും ഞെട്ടലുണ്ടാക്കി.

വിവാഹം കഴിഞ്ഞു പത്തു വര്‍ഷമായ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഭര്‍ത്താവിന് അന്യസ്ത്രീയുമായി ബന്ധം ഉണ്ടെന്നു യുവതിയും, യുവതിക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്നു ഭര്‍ത്താവും ആരോപിക്കുന്നു. വിഷയത്തില്‍ ഒത്തു തീര്‍പ്പായതിനെ തുടര്‍ന്നു യുവതി ഭര്‍ത്താവിന്‍റെ വീട്ടിലേയ്ക്ക് പോവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button