കുവൈറ്റ്: കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കൊടിയ അഴിമതിയാണെന്നും ജേക്കബ്ബ് തോമസിനെപ്പോലെ 15 ഉദ്യോഗസ്ഥര്‍മാരെങ്കിലും ഉണ്ടെങ്കില്‍ കേരളം രക്ഷപെടുമെന്നും രാജു എബ്രഹാം എം.എല്‍.എ.
റാന്നി പ്രവാസി സംഗമത്തോടനുബന്ധിച്ച് കുവൈറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെയാണ് രാജു എബ്രഹാം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദേശീയ തലത്തില്‍ തീര്‍ഥാടകരെത്തുന്ന പത്തനംതിട്ടയില്‍ വിമാനത്താവളം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയില്‍ ഒരു വിമാനത്താവളം എന്നത് പ്രായോഗികമല്ലാത്തതിനാല്‍ റാന്നിയിലോ, കെ പി യോഹന്നാന്‍റെ ചെറുവള്ളി എസ്റ്റേറ്റിലോ വിമാനത്താവളം സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും രാജു എബ്രഹാം വ്യക്തമാക്കി. റാന്നിയിലെ റോഡ് വികസന പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
പതിനഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന റാന്നി പ്രവാസി സംഗമം അതിന്‍റെ ഭാഗമായാണ് പരിപാടികള് സംഘടിപ്പിച്ചത്‍. പ്രത്യേക സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും എം എല്‍ എ നിര്‍വഹിച്ചു. റോയി കൈതമന അധ്യക്ഷത വഹിച്ചു. ജോണ്‍ സേവ്യര്‍ സ്വാഗതം പറഞ്ഞു. ജേക്കബ്ബ് മാത്യു, ജിജി ചാലുപറമ്പില്‍, സിമി പ്രദീപ്, വര്‍ഗീസ് കാച്ചനേത്ത് എന്നിവര്‍ പ്രസംഗിച്ചുസംഘടന ആരംഭിക്കുന്ന വെല്‍ഫെയര്‍ സ്കീമിനെ സംബന്ധിച്ച് സോജന്‍ മാത്യു വിശദീകരിച്ചു. ജേക്കബ്ബ് മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു. ഡയറക്ടറിയുടെ പ്രകാശം നടന്നു. പ്രോഗ്രാം കണ്‍വീനര്‍മാരായ ഷിജോ പുല്ലംപള്ളി, അനില്‍ ചാക്കോ, ഷിബു തുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കടപ്പാട്: സത്യംഓണ്‍ലൈന്‍
Post Your Comments