തിരുവനന്തപുരം● മെഡിക്കല്‍ കോളേജിലെ ഡ്രസ് കോഡിനെ അനുകൂലിച്ച് കേരള ഗവ. മെഡിക്കല്‍ കോളേജ് അധ്യാപക അസോസിയേഷന്‍ രംഗത്തെത്തി. മെഡിക്കല്‍ കോളേജ് എടുത്ത തീരുമാനം ശരിയായതും ഉത്തരവാദിത്വബോധമുള്ളതുമാണെന്ന് കെ.ജി.എം.സി.ടി.എ. തിരുവനന്തപുരം അറിയിച്ചു.
മെഡിക്കല്‍ കോളേജില്‍ വച്ചു നടന്ന കോളേജ് കമ്മറ്റി മാനേജ്‌മെന്റ് ഏകകണ്ഠമായെടുത്ത തീരുമാനമാണ് ഈ ഡ്രസ് കോഡ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു ഡ്രസ് കോഡ് ഉണ്ട്. ഈ ഡ്രസ് കോഡില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനെപ്പറ്റി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് ചില വിദ്യാര്‍ത്ഥികളുടെ മാന്യതയല്ലാത്ത വസ്ത്രധാരണത്തെപ്പറ്റി രോഗികളും കൂട്ടിരുപ്പുകാരും പരാതിപ്പെട്ടിട്ടുള്ളതായി ക്ലിനിക്കല്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ സമയത്ത് തന്നെ നിലവിലുള്ള ഡ്രെസ് കോഡിനെപ്പറ്റി വിവരം നല്‍കാറുണ്ട്. ബഹുഭൂരിപക്ഷവും ഡ്രസ്‌കോഡ് പാലിക്കുന്നുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ ഇത് പാലിക്കാത്തതിനാലാണ് നിലവിലുള്ള സര്‍ക്കുലര്‍ ഒരിക്കല്‍ക്കൂടി ഇറക്കാന്‍ കമ്മിറ്റി തീരുമാനമെടുത്തത്.
അന്തസായ പെരുമാറ്റവും വസ്ത്രധാരണവുമെല്ലാം തങ്ങള്‍ ചെയ്യുന്ന ജോലിയുടെ ശ്രേഷ്ഠത വെളിവാക്കുമെന്നും കെ.ജി.എം.സി.ടി.എ. അറിയിച്ചു.
Post Your Comments