India

നരേന്ദ്രമോദിയെ കണ്ടുപഠിക്കാന്‍ മകന്‍ അഖിലേഷ് യാദവിനോട് മുലായം സിംഗ്

ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുപഠിക്കാന്‍ മകന്‍ അഖിലേഷ് യാദവിനോട് മുലായം സിംഗ്. സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ലഖ്‌നൗവില്‍ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുലായം സിംഗ് യാദവ് .അമര്‍ സിംഗിനേയും ശിവപാല്‍ യാദവിനേയും തനിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട കുടുംബത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് വളര്‍ന്നു വന്ന് ഉന്നത നിലയിലെത്തിയ ആളാണ് നരേന്ദ്രമോദി. അദ്ദേഹം ഇതുവരെ സ്വന്തം അമ്മയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുലായം കൂട്ടിച്ചേര്‍ത്തു. കള്ളുകുടിയന്മാരെയും തെമ്മാടികളേയും പാര്‍ട്ടിയിലേക്ക് ചേര്‍ക്കുകയാണ് അഖിലേഷ് ചെയ്തതെന്നും ശിവപാല്‍ യാദവ് ജനകീയ നേതാവാണെന്നും മുലായം വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി ശിവപാല്‍ യാദവ് കഷ്ടപ്പെട്ടത് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ നേതാവല്ലെന്നും മുലായം അഖിലേഷിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button