KeralaNews

നിസാമിനെതിരെ പരാമര്‍ശം; രമേശ്‌ ചെന്നിത്തലയ്ക്ക് വിദേശത്തുനിന്ന്‍ വധഭീഷണി

തിരുവനന്തപുരം:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി.വിദേശത്തു നിന്നാണ് ഭീഷണി ഉണ്ടായിരിക്കുന്നത്.ഇതേ തുടർന്ന് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജയിലില്‍ കഴിയുന്ന നിസാമിനെതിരെ മോശമായി സംസാരിച്ചാല്‍ രമേശ് ചെന്നിത്തലയെയോ അല്ലെങ്കില്‍ കുടുംബത്തിലൊരാളെയോ വധിക്കും എന്നാണ് ഭീഷണി.ഇതില്‍ അവസാന സന്ദേശം എത്തിയത് ഞായറാഴ്ച രാത്രി 11.22നാണ്.ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും +447440190035 എന്ന നമ്പറില്‍ നിന്നുമാണ് ഭീഷണി വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button