വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് രാഷ്ട്രീയ അഭയം നല്‍കിയിരിക്കുന്ന ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയുടെ മുന്പില് ആയുധധാരികളായ വന്‍പോലീസ് സംഘം പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജീവനില്‍ ആശങ്ക പ്രകടിപ്പിച്ച് സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. 2012 മുതല്‍ ഇക്വഡോറിയന്‍ എംബസിയില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായി താമസിച്ചു വരുന്ന അസാഞ്ചെ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന ആശങ്ക വിക്കിലീക്സ് ട്വിറ്റര്‍ വഴി ലോകവുമായി പങ്കുവച്ചു.
PHOTO: Heavily armed ‘police’ appear outside Ecuadorian Embassy in London where Julian Assange has political asylum (photo, Tuesday morning) pic.twitter.com/EOfsrmi3t2
— WikiLeaks (@wikileaks) October 21, 2016
We can confirm Ecuador cut off Assange’s internet access Saturday, 5pm GMT, shortly after publication of Clinton’s Goldman Sachs speechs. — WikiLeaks (@wikileaks) October 17, 2016
BREAKING: Ecuador admits to ‘restricting’ Assange communications over US election.
Fund his defense costs here:https://t.co/Mb6gXlz7QS
— WikiLeaks (@wikileaks) October 18, 2016
എംബസിയിലേക്കുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇക്വഡോര്‍ വിച്ഛേദിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ ആയുധധാരികളായ പോലീസ് സംഘവും എത്തിയതാണ് അദ്ദേഹത്തിന് എന്തോ ആപത്തു സംഭവിച്ചു എന്ന അഭ്യൂഹം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഉടലെടുക്കാന്‍ കാരണം. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കാന്‍ സാദ്ധ്യതയുള്ള തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ അസാഞ്ചെ നടത്തിയതു മൂലമാണ് അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചതെന്നാണ് ഇക്വഡോറിയന്‍ ഗവണ്മെമന്റിന്റെ ഔദ്യോഗിക വിശദീകരണം. മറ്റൊരു രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ ഇക്വഡോര്‍ ആഗ്രഹിക്കുന്നില്ല എന്നും അസാഞ്ചെയുടെ ഇന്റര്‍നെറ്റ് ബന്ധം ഇല്ലാതാക്കിയതിന്റെ പിന്നിലെ കാരണമായി ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഹിലരി ക്ലിന്റണെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് അസാഞ്ചെയും വിക്കിലീക്സും ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.
Post Your Comments