ചെെന്നെ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിക്കിടക്കയില്‍ തുടരുന്നതിനിടെ ഭരണസ്തംഭനവും തുടരുന്നു. കൂടാതെ അപ്പോളോ ആശുപത്രി പരിസരത്തായി തമിഴ്മക്കള്‍ ജയയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരുകയാണ്. വി.ഐ.പികളുടെയും വി.വി.ഐ.പികളുടെയും തിരക്കിലമര്‍ന്ന അപ്പോളോയിലും പരിസരത്തും സുരക്ഷയൊരുക്കാനായി നാട്ടിലെ പോലീസുകാരെയെല്ലാം നിയോഗിച്ചതോടെ നാട്ടുകാരുടെ പരാതി കേള്‍ക്കാന്‍പോലും പോലീസ് സ്റ്റേഷനുകളില്‍ ആളില്ലാത്ത സ്ഥിതിയാണെന്നു പരാതി. നാട്ടുകാരുടെ പരാതി കേള്‍ക്കാന്‍പോലും ആരുമില്ലെന്ന ആവലാതി ഉയര്‍ന്നു തുടങ്ങി.
തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കാന്‍ അണ്ണാ നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയ മഹാവീര്‍ചന്ദ് ധോക എന്നയാള്‍ ഒടുവില്‍ നീതിക്കായി ചെെന്നെ സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്. സമാന അനുഭവമാണ് അണ്ണാനഗര്‍ ഈസ്റ്റ് സ്വദേശിനിയായ ജയന്തി ഹാര്‍വെയ്ക്കു (80) പോലീസ് സ്‌റ്റേഷനില്‍നിന്നുണ്ടായത്. അണ്ണാനഗര്‍ പോലീസ് സ്‌റ്റേഷനിൽ ഭവനഭേദനം സംബന്ധിച്ച പരാതി നല്‍കാനെത്തിയ ജയന്തി ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ പരാതി രജിസ്റ്റര്‍ ചെയ്യാനാകാതെ മടങ്ങുകയായിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അപ്പോളോ ആശുപത്രിയില്‍ ഡ്യൂട്ടിയിലാണെന്നാണു ജയന്തിക്കു ലഭിച്ച മറുപടി. കുറ്റകൃത്യം നടത്തിയവരുടെ പേരുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളുമായി പരാതി നല്‍കാനെത്തിയിട്ടും ഫലമുണ്ടായില്ലെന്നു ജയന്തി ഹാര്‍വെ പറഞ്ഞു. ഒടുവില്‍ ജയന്തി ചെെന്നെ സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി തുടര്‍നടപടിക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞമാസം 22-നാണ് ജയലളിതയെ ചെെന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments