ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വടകര സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികളാണ് വിഷം കഴിച്ചത്. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ എം.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കോളജില്‍ നിന്ന് നാട്ടിലേക്ക് വരുന്ന വഴി ഇവര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വിഷം കഴിക്കുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ വീട്ടില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിനികളെ റെയില്‍വേ പോര്‍ട്ടര്‍മാര്‍ ചേര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുമെന്നറിയുന്നു.
Post Your Comments