NewsIndia

150 ഓളം പ്രാവുകള്‍ അറസ്റ്റില്‍

ജമ്മു: പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിക്കവേ ജമ്മു പോലീസ് പിടികൂടിയ 150 പ്രാവുകള്‍ ചാരവൃത്തിക്ക് ഉപയോഗിച്ചതെന്ന് സംശയം. ഒക്ടോബര്‍ അഞ്ചിന് വിക്രംചൗക്കിലാണ് പെട്ടിക്കുള്ളിലാക്കിയ അവസ്ഥയില്‍ പ്രാവുകളെ കണ്ടെത്തിയത്. ഇതിനു ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. നൂറ്റിനാൽപത്തിനാലാം വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തത്. സേവ് എന്ന സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലാണ് പ്രാവുകളിപ്പോള്‍.

പ്രാവുകളുടെ കാലുകളിലെ കാന്തിക വളയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജമ്മു ഡെപ്യൂട്ടി കമ്മീഷണറെ സംഘടനയുടെ ചെയര്‍മാന്‍ വിവരം ധരിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉറുദുവില്‍ എഴുതിയ ഭീഷണി കത്തുമായി ഒരു പ്രാവ് പാക് അതിര്‍ത്തി കടന്നെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button