KeralaNewsIndia

ബന്ധു നിയമനം; പി കെ ശ്രീമതിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജന്റെ രാജിക്ക് ശേഷം പി കെ ശ്രീമതിക്കെതിരെ സംസ്ഥാന സമിതിയിൽ കടുത്ത വിമർശനം. ഗുരുതരമായ പിഴവ് ശ്രീമതിയുടെ ഭാഗത്താണ് ഉണ്ടായതെന്ന വിലയിരുത്തലിലാണ് സി.പി.എം സംസ്ഥാന നേതൃത്വം ഒന്നടങ്കം നില്‍ക്കുന്നത്.വിവാദമുണ്ടായപ്പോള്‍ മരുമകളെ മുമ്പ് മന്ത്രിയുടെ പേഴ്സണല്‍സ്റ്റാഫായി നിയമിച്ചത് സംബന്ധിച്ച്‌ ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയതും രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തി.

മകനെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാനസെന്ററില്‍ നിന്ന് മറച്ചുവച്ചെന്ന പഴിയാണ് കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്.ശ്രീമതിക്കെതിരെ തരംതാഴ്ത്തല്‍ നടപടി കേന്ദ്രകമ്മിറ്റിയില്‍ നിന്നുണ്ടായാലും അതിനെ സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എതിര്‍ക്കാനിടയില്ലെന്നാണ് സൂചന.

അതേസമയം പിഴവ് ഏറ്റുപറഞ്ഞ് രാജിവച്ച ഇ.പി. ജയരാജന് പാര്‍ട്ടിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ കണക്കിലെടുത്തുള്ള പരിഗണന കിട്ടണമെന്ന് അഭിപ്രായമുണ്ട്.അടിയന്തരാവസ്ഥക്കാലത്തെ മര്‍ദ്ദനമേറ്റുവാങ്ങല്‍ തൊട്ട്, ട്രെയിനില്‍ വെടിയേറ്റത് വരെയുള്ള സംഭവങ്ങള്‍ കണക്കിലെടുക്കാമെന്ന അഭിപ്രായമാണ് മിക്കവർക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button