Kerala

പികെ ശ്രീമതിയെ പിണറായി കൈവിട്ടു; നിയമനത്തെക്കുറിച്ച് പാര്‍ട്ടിയൊന്നും അറിഞ്ഞില്ല

കോഴിക്കോട്: പാര്‍ട്ടിയുടെ അറിവോടെയാണ് മരുമകളുടെ നിയമനം നടന്നതെന്ന പികെ ശ്രീമതിയുടെ പരാമര്‍ശം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഇതിനെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പിണറായി വ്യക്തമാക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്റെ അറിവോടെയാണ് മക്കളുടെ നിയമനം നടന്നതെന്ന ശ്രീമതിയുടെ പ്രസ്താവന സിപിഎമ്മിനെ ഉലച്ചിരുന്നു.

ഒടുവില്‍ പിണറായി ശ്രീമതിയെ കൈവിട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നെന്ന ശ്രീമതിയുടെ പ്രസ്താവനയാണ് പിണറായി തള്ളിയത്. അത് പാര്‍ട്ടി അറിയേണ്ട കാര്യമായിരുന്നില്ലെന്നും നിയമനം വിവാദമായപ്പോള്‍ പാര്‍ട്ടി റദ്ദാക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീമതിയുടെ മരുമകളുടെ സ്ഥാനക്കയറ്റം തടഞ്ഞത് പാര്‍ട്ടിയാണ്. സ്ഥാനക്കയറ്റം അനുചിതമായിക്കണ്ട് പാര്‍ട്ടി റദ്ദാക്കുകയായിരുന്നു. പ്രതിച്ഛായ തകര്‍ന്നു എന്ന വിമര്‍ശനം പ്രതിപക്ഷത്തിന്റേതാണെന്നും പിണറായി വ്യക്തമാക്കി. ഇപ്പോള്‍ ഉയര്‍ന്നുവന്ന നിയമന വിവാദങ്ങള്‍ ഗൗരവകരമാണ്. എല്ലാം ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button