ഇസ്ലാമാബാദ്: കറാച്ചിയിലെ അസീസാബാദിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും വൻതോതിൽ ആയുധ ശേഖരം കണ്ടെത്തി. ആയുധ ശേഖരം നാറ്റോ സംഖ്യത്തിന്റേതാണെന്നാണ് വിവരം. 32 ചൈന റൈഫിളുകൾ, 10-ജി 3ഗണ്ണുകൾ, 5 സ്നൈപർ റൈഫിളുകൾ, 2 റിപ്പീറ്റേഴ്സ്, 9 ഷോർട്ട് എസ്എംജിസ്, 200 ഹാൻഡ് ഗ്രനേഡ്, 2000 റൈഫിൾ ഗ്രനേഡ്സ്, 245 ബുള്ളറ്റ് മാഗസിനുകൾ, 11 ആന്റി എയർക്രാഫ്റ്റ് ഗൺ, 17 ഗ്രനേഡ് ലോഞ്ചറുകൾ, 39 എൽഎംജി ഗൺ, 9 ആർപിജി ഗൺ, 82 എസ്എംജി ഗൺ, 11 സെവൻ എംഎം, ഒരു എം16, 140 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവയാണ് കണ്ടെത്തിയത്.
പാകിസ്ഥാനിൽ സാധാരണയായി കണ്ടുവരാറുള്ള ആയുധങ്ങളല്ല ഇതെന്നും നാറ്റോയുടെ സൈന്യമോ മറ്റ് പ്രത്യേക വിഭാഗത്തിൽപ്പെട്ട പാക്കിസ്ഥാൻ കമാൻഡോകളോ ആണ് ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുക എന്നും
സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കറാച്ചിയിലെ ചരിത്രത്തിലാധ്യമായിട്ടാണ് ഇത്രയും വലിയ ആയുധ ഉപകരണങ്ങൾ കണ്ടെടുക്കുന്നത്.
Post Your Comments