ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെ ജയലളിതയുടെ പിന്‍ഗാമിയെ സംബന്ധിച്ച് അണ്ണാ ഡിഎംകെ യിലും തമിഴ്നാട് രാഷ്ട്രീയത്തിലും ചര്‍ച്ചകള്‍ മുറുകുന്നു. അസുഖം മാറിയാലും ജയലളിത ഉടന്‍തന്നെ രാഷ്ട്രീയത്തില്‍ വരില്ല എന്ന് അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു സാധ്യത നിലനില്ക്കുന്നു. മുന്‍പ് രണ്ടു തവണയും സാമന സാഹചര്യത്തില്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രിയിട്ടുണ്ട്.
എന്നാല്‍ പാര്‍ട്ടി അധ്യക്ഷനായി തമിഴ് സിനിമയിലെ സൂപ്പര്‍താരമായ അജിത്തിനെയാണ് ജയലളിത നിര്‍ദേശിച്ചിട്ടുള്ളതെന്ന് സൂചനയുണ്ട്. അങ്ങനെ ആണെങ്കില്‍ അജിത്ത് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും. ആളുകളെ ആകര്‍ഷിക്കാന്‍ പോന്ന പാടവം ഉള്ള ഒരാള്‍ നേതൃസ്ഥാനത്തേക്ക് വന്നില്ലെങ്കില്‍ പാര്‍ട്ടി ശിഥിലമാകും എന്ന ധാരണാപുറത്താണ് തീരുമാനം എന്ന് ചില തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജയലളിതയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് അജിത്. പാര്‍ട്ടി അണികള്‍ക്കിടയിലും അജിത് പ്രിയങ്കരനാണ്. രാഷ്ട്രീയത്തിലേയ്ക്ക് പെട്ടെന്ന് വരുന്നതിനാല്‍ അജിത് ഉടന്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയില്ല. അജിത് ഭരണ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതുവരെ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. എന്നാല്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും കടിഞ്ഞാണ്‍ അജിത്തിന്റെ കൈകളിലായിരിക്കും എന്ന് സംസാരമുണ്ട്.
അതിനോടൊപ്പം ജയലളിതയുടെ തോഴി ശശികലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പനീര്‍ ശെല്‍വത്തിനെതിരെ കരുക്കള്‍ നീക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അമ്മയ്ക്ക് ശേഷം ശശികലയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തില്‍ സ്ഥാനം ഉണ്ടാകില്ലെന്ന ഭയമാണ് അതിനു പിന്നില്‍ എന്നും ചില കിംവദന്തികള്‍ പരക്കുന്നു. ജ്യോതിശാസ്ത്രപരമായ ചില ഉപദേശങ്ങള്‍ ജയലളിതക്ക് നല്കിയിരുന്നതിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ ശശികല കേട്ടിരുന്നു.
Post Your Comments