NewsIndia

രാഷ്ട്രമാണ് വലുത്, അതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ കലാകാരന്മാര്‍ വെറും ചിതലുറുമ്പുകള്‍: നാനാ പടേക്കര്‍

പാകിസ്ഥാനി കലാകാരന്മാര്‍ ഇന്ത്യന്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള വിവാദത്തില്‍ ബോളിവുഡും രണ്ട് തട്ടില്‍. ചില മുതിര്‍ന്ന ഇന്ത്യന്‍ കലാകാരന്മാര്‍ ഇന്ത്യന്‍ കലാരംഗത്തേക്ക് പാകിസ്ഥാനി കലാകാരന്മാരെ സ്വാഗതം ചെയ്യുന്ന നിലപാടെടുക്കുമ്പോള്‍, മറ്റുചിലര്‍ ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. എതിര്‍ക്കുന്നവരുടെ ചേരിയിലാണ് മുതിര്‍ന്ന ബോളിവുഡ് നടന്‍ നാനാ പടേക്കര്‍.

“പാകിസ്ഥാനി കലാകാരന്മാരുടെ സ്ഥാനം ചെറുതാണ്. എന്നെ സംബന്ധിച്ച് എന്‍റെ രാഷ്ട്രമാണ് എനിക്ക് വലുത്. എന്‍റെ രാഷ്ട്രത്തെയല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ല, അറിയാന്‍ ആഗ്രഹവുമില്ല. ഞങ്ങള്‍ കലാകാരന്മാര്‍ രാഷ്ട്രത്തിന്‍റെ മുന്നില്‍ ചിതലുറുമ്പുകളെപ്പോലെയാണ്. അങ്ങിനെ താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ വില തീരെ ചെറുതാണ്. രാഷ്ട്രമാണ് ആദ്യം പരിഗണിക്കപ്പെടേണ്ടത്. എല്ലാ ആളുകളെ സംബന്ധിച്ചും അത് അങ്ങനെയായിരിക്കണം. ഞാന്‍ രണ്ടര വര്‍ഷക്കാലം ഇന്ത്യന്‍ സൈന്യത്തിലെ ഒരു സൈനികന്‍ ആയിരുന്നു. അതിനാല്‍, നമ്മുടെ ജവാന്മാരുടെ കഷ്ടപ്പാടുകളെപ്പറ്റി എനിക്ക് നല്ല ബോദ്ധ്യമുണ്ട്. നമ്മുടെ ജവാന്മാരാണ് ലോകത്തെ ഏറ്റവും വലിയ ഹീറോകള്‍,” പടേക്കര്‍ ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു.

പാകിസ്ഥാനി കലാകാരന്മാരെ പിന്തുണച്ച് രംഗത്തെത്തിയ സല്‍മാന്‍ ഖാനെയും പടേക്കര്‍ പരിഹസിച്ചു. “ഞങ്ങള്‍ നടന്മാര്‍ യഥാര്‍ത്ഥത്തിലുള്ള ഹീറോകളൊന്നുമല്ല. അതുകൊണ്ട്, ഞങ്ങള്‍ വിളിച്ചു പറയുന്ന കാര്യങ്ങള്‍ക്കൊന്നും ജനങ്ങള്‍ വലിയ ഗൗരവം കല്‍പ്പിക്കേണ്ട കാര്യമില്ല,” പടേക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button