KeralaNews

ആശങ്ക സൃഷ്ടിച്ച് ഐ.എസിന്റെ മലയാളം ബ്ലോഗ് വീണ്ടും

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റിന്റെ മലയാളത്തിലുള്ള ബ്ലോഗ് വീണ്ടും സജീവം. അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നേരത്തെയുള്ള ബ്ലോഗ് അടച്ചുപൂട്ടിയിരുന്നു. എന്നാൽ ഇതിന്റെ സ്ഥാനത്താണ് ‘മുഹാജിറണ്‍’ എന്ന പുതിയ ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമീര്‍ അലി എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പുതിയ ബ്ലോഗിന്റെ ലിങ്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇത് വ്യാജ അക്കൗണ്ടാണ്‌.

നേരത്തെ ഡിലീറ്റ് ചെയ്ത പല പോസ്റ്റുകളും ഇതിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പല ആശയങ്ങളും ഇതിൽ കാണാം.യുക്തിവാദി ഇ എ ജബ്ബാറിന് വധഭീഷണിയും ബ്ലോഗിൽ കുറിച്ചിട്ടിട്ടുണ്ട്. ഇസ്‌ളാമിക് സ്‌റ്റേറ്റ് ആശയങ്ങളിലേക്ക് ആള്‍ക്കാരെ കൂട്ടുന്ന രീതിയില്‍ ഉള്ളതാണ് പോസ്റ്റിലെ സന്ദേശങ്ങള്‍. സമീർ അലിക്ക് പുറമെ മറ്റ് ചിലരും ഐ.എസ് ആശയങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ വ്യാജഅക്കൗണ്ടുകളാണ്. എന്നാൽ ഇതെല്ലാം ഒരാളാണ് ചെയ്യുന്നതെന്നും ഇന്ത്യയ്ക്ക് പുറത്താകാം ഇതിന്റെ ഉറവിടം എന്നും രഹസ്യാന്വേഷണ ഏജൻസി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button