ദുബായ്:ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കിളിമഞ്ചാരോ പര്‍വതം കീഴടക്കി പതിനഞ്ചുകാരനായ ഇമാറാത്തി വിദ്യാര്‍ഥി.ദുബായില്‍ നിന്നുള്ള അലി സാലിഹ് അല്‍ ശുന്നാര് ആണ് പിതാവിനൊപ്പം ടാന്‍സാനിയായിലെ കൊടുമുടികളിലൊന്ന് കീഴടക്കിയത്.ഇതോടെ, കിളിമഞ്ചാരോ കീഴടക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ട്രക്കര്‍ എന്ന പദവി അലി സാലിഹിന് സ്വന്തമായിരിക്കുകയാണ്.
സമുദ്രനിരപ്പില്‍ നിന്ന് 5,895 മീറ്റര്‍ ഉയരമുള്ള ഉഹൂറു പര്‍വത ശിഖരത്തിലെത്താന്‍ ആറു ദിവസമാണെടുത്തത് .സഹോദരന് മുവൈയ്യ സാലിഹ് സ്ഥാപിച്ച റെക്കോര്‍ഡാണ് സാലിഹ് തിരുത്തിയത്. തണുപ്പും കാറ്റും ഓക്സിജന്‍ കുറവും പര്‍വതാരോഹണം ദുര്ഘടമാക്കിയതായി സാലിഹ് പറഞ്ഞു.ദുബായ് സ്വദേശിയായ അലി സാലിഹ് പത്താംക്ലാസ് വിദ്യാർഥിയാണ്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ട്രക്കറായിരിക്കുകയാണ് അലി സാലിഹ്.
Post Your Comments