ന്യൂഡല്‍ഹി : അതിര്‍ത്തിയിലുണ്ടാകുന്ന നുഴഞ്ഞുകയറ്റങ്ങളെ ശക്തമായി നേരിടാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്‍ദ്ദേശം. കര-നാവിക-വ്യോമ സേനാ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മനോഹര്‍ പരീക്കര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. നുഴഞ്ഞുകയറ്റങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരേ ശക്തമായി തിരിച്ചടിക്കാന്‍ പരീക്കര്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. സേനാവിഭാങ്ങളുടെ പ്രതിരോധ തയ്യാറെടുപ്പുകളെ സംബന്ധിച്ച് പരീക്കര്‍ വിവരങ്ങള്‍ ആരാഞ്ഞു.
Post Your Comments