കൊച്ചി: താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് മാതൃഭൂമി വാര്‍ത്ത കൊടുത്തെന്ന് കവയിത്രി സുഗതകുമാരി. താന്‍ പറയാത്ത കാര്യങ്ങളാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റത്തിനെതിരെ സുഗതകുമാരി സംസാരിച്ചതാണ് മാതൃഭൂമിയില്‍ അത് എന്റെ ഭാഷയല്ല എന്ന തലക്കെട്ടില്‍ അച്ചടിച്ചുവന്നത്. എന്നാല്‍, ഒരിക്കലും ഈ വിധത്തില്‍ താന്‍ പറയുകില്ലെന്ന് സുഗതകുമാരി വ്യക്തമാക്കുന്നു.
മറ്റൊന്നുമില്ലെങ്കിലും നന്ദി എന്നൊരു വാക്ക് നമുക്കുണ്ടായിരിക്കണം. ലോകം മുഴുവനും അലഞ്ഞുനടന്ന് പണിയെടുക്കുന്നവനാണ് മലയാളി. അത് നന്നായറിയുന്നയാളാണ് ഞാന്‍. മറ്റൊരു പ്രസിദ്ധീകരണത്തില്വന്ന്, എന്റെ പേരില്‍ മാതൃഭൂമിയുടെ ‘കേട്ടതും കേള്‍ക്കേണ്ടതും’ പംക്തിയില്‍ പറഞ്ഞ കാര്യങ്ങള്‍ തീര്‍ത്തും വളച്ചൊടിച്ചതാണ്. ഒരിക്കലും ആവിധത്തില്‍ ഞാന്‍ പറയുകയില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ പെരുംപ്രവാഹം അപകടകരമാണെന്ന് പറഞ്ഞതു ശരിയാണെന്നും സുഗതകുമാരി പറയുന്നു.
എന്നുകരുതി നമ്മുടെ സംസ്കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് എനിക്കില്ല. മലയാളിയുടെ സംസ്കാരത്തെപ്പറ്റി വലിയ ബഹുമാനവും എനിക്കില്ല. ഉത്തരേന്ത്യയിലെ ചെറുപ്പക്കാര്‍ വന്ന് നമ്മുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.എന്നാല്‍, താന്‍ പറഞ്ഞിനൊക്കെ വളച്ചൊടിക്കുകയാണ് മാതൃഭൂമി ചെയ്തത്.
സുഗതകുമാരി പറഞ്ഞതിങ്ങനെ.. ‘കേരളമെന്നാല്‍ ഒരു തീരേ ചെറിയ സംസ്ഥാനമാണ്. ലക്ഷോപലക്ഷം തൊഴിലാളികള്‍, വൈകാതെ അവരുടെ എണ്ണം 50 ലക്ഷമാകുമെന്ന് ഞാന്‍ വായിച്ചു. ഇപ്പോള്‍ത്തന്നെ തിരക്കുപിടിച്ച ഈ കൊച്ചുനാടിന് അത്രയ്ക്ക് വാഹകശേഷിയുണ്ടോ? ഇവര്‍ക്കെല്ലാം വേണ്ട വെള്ളവും വിറകും ഊര്‍ജവും സ്ഥലവും നമുക്കുണ്ടോ? അവരുടെ മാലിന്യപ്രശ്നങ്ങളോ? ആരോഗ്യപ്രശ്നങ്ങളോ? കുടിവെള്ളത്തിന് നാം കൂടുതല്‍ പാടുപെടാന്‍ പോകുന്ന കാലമാണെന്നും ഓര്‍ക്കുക. ഗള്‍ഫില്‍നിന്നുള്ള തിരിച്ചൊഴുക്ക് തുടങ്ങിക്കഴിഞ്ഞു എന്നുമോര്‍ക്കുക.
ഈ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകളുണ്ടോ? ഏതുക്രിമിനലിനും ഒളിച്ചുപാര്‍ക്കേണ്ടവനും ഇങ്ങോട്ട് പോന്നാല്‍പ്പോരെ? മയക്കുമരുന്ന് ഉപഭോഗം ഇത്രയേറെ വ്യാപകമായതിന് ഈ ക്രമാതീതമായ കൂട്ടവരവും ഒരു കാരണമല്ലേ? ക്രൈംറേറ്റ് വര്‍ധിക്കുന്നു എന്നുകാണുന്നു. കുറ്റവാളിയെ നാം എങ്ങനെ തിരിച്ചറിയും? ജിഷകേസില്‍ നാമിതൊക്കെ അനുഭവിച്ചുകഴിഞ്ഞു. ഇനി അനുഭവിക്കുകയും ചെയ്യും. അതുകൊണ്ട് നാട്ടിലെ വന്‍ പണക്കാരും കോണ്ട്രാക്ടര്മാരും ദാരിദ്ര്യം ചൂഷണംചെയ്ത് ലക്ഷക്കണക്കിനാളുകളെ ഇറക്കുമതിചെയ്യുന്നതിന് ഒരു നിയന്ത്രണംവേണം. പരിശോധനയുംവേണം. നുഴഞ്ഞുകയറ്റക്കാര്‍ക്കും തീവ്രവാദികള്‍ക്കുമൊക്കെ സൗകര്യമല്ലേ ഇത്.
ഇപ്പോള്‍ത്തന്നെ 15 ലക്ഷത്തിലധികം വസതികള്‍ പൂട്ടിക്കിടക്കുന്നു. ഈ നാട്ടില്‍ ഇനിയുമിങ്ങനെ കെട്ടിടസമുച്ചയങ്ങളും ഷോപ്പിങ് മാളുകളും അനന്തമായി ഉയരേണ്ടതുണ്ടോ? ഇതിനൊക്കെവേണ്ട പാറയെവിടെ, കല്ലെവിടെ, മണലെവിടെ, മരമെവിടെ, സര്‍വോപരി മണ്ണെവിടെ?’ ഏതോ ഒരു ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്. പറയുന്ന വാക്കുകളെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച് ശകാരിപ്പിക്കുന്നത് അധാര്‍മികമാണ് എന്നുമാത്രമെന്നും സുഗതകുമാരി പറയുന്നു.
മാതൃഭൂമി നല്കിയതിങ്ങനെ.. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ ക്രമാതീതമായ കുടിയേറ്റമെന്ന് സുഗതകുമാരി അഭിപ്രായപ്പെട്ടുവെന്ന രീതിയിലായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
Post Your Comments