കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ നോട്ട് വിതറി ലക്ഷങ്ങള്‍ കവര്‍ന്നു. നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് നാലേകാല്‍ ലക്ഷം രൂപ കവര്‍ച്ച നടത്തിയത്. ഷോപ്പിംഗ് മാളിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ യാത്രക്കാരന് ഉണ്ടായിരുന്നു. ഈ സമയത്ത് കാറിന് സമീപം നോട്ടുകെട്ടുകള്‍ കിടക്കുന്നതായി ഈ സമയം അപരിചതനായ യുവാവ് അറിയിച്ചു. പത്ത് രൂപയുടെ എട്ട് നോട്ടുകളാണ് വിതറിയിരുന്നത്. യാത്രക്കാരന് നോട്ടുകെട്ടുകള്‍ പെറുക്കിയെടുത്ത് സെക്യൂരിറ്റി ജീവനക്കാരന് നല്കി.
ഈ സമയമായിരുന്നു തട്ടിപ്പുകാരുടെ കവര്‍ച്ച. കാറില്‍ ബാഗിനുള്ളില്‍ വച്ചിരുന്ന പണം അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പ് സംഘത്തില്‍ നാലു പേര് ഉണ്ടെന്നാണ് നിഗമനം. കവര്‍ച്ചയ്ക്ക് അല്പസമയം മുമ്പ് മാവൂര്‍ റോഡിലും സമാനമായ കവര്‍ച്ച നടത്തി. നിര്‍ത്തിയിട്ട കാറില്‍ നിന്ന് സമാനമായ രീതിയില്‍ ബാഗ് തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ബാഗില്‍ പണമുണ്ടായിരുന്നില്ല. ഈ ബാഗ് ഷോപ്പിങ്ങ് മാളിന്റെ പരിസത്ത് നിന്ന് പിന്നീട് കണ്ടെടുത്തു.
Post Your Comments