ന്യൂഡൽഹി: പത്ത് രൂപാ നാണയം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസെടുക്കേമെന്ന് റിസർവ് ബാങ്ക്. 10 രൂപ നാണയം പിൻവലിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു. പത്ത് രൂപ നാണയം റിസര്‍വ് ബാങ്ക് റദ്ദാക്കിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആളുകൾ ഇത് സ്വീകരിക്കാൻ തയ്യാറാകാത്തത്. ഈ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ വിശദീകരണം.
വാര്‍ത്ത വ്യാജമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പത്ത് രൂപ നാണയം റദ്ദാക്കിയിട്ടില്ല. റദ്ദാക്കുന്നതിനെക്കുറിച്ച് ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കില്‍വാല പറഞ്ഞു.
Post Your Comments