ഇസ്രായേൽ സഹായത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മധ്യദൂര ഭൂതല–വായു മിസൈലാണ് പരീക്ഷിച്ചത്.ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബരാക് മിസൈലുകള്‍, യുദ്ധക്കപ്പലുകളില്‍നിന്ന് വിക്ഷേപിച്ച് ആകാശലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുള്ളതാണ്. കരയില്‍നിന്നും ആകാശത്തേക്കുവിക്ഷേപിക്കാവുന്ന ദീര്‍ഘദൂര മിസൈല്‍ മൊബൈല്‍ ലോഞ്ചറില്‍നിന്നാണ് വിക്ഷേപിച്ചത്.
70 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളില്‍ പ്രഹരമേല്പിക്കാന് ശേഷിയുള്ളതാണ് ഈ പോര്‍മുനകള്‍. ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍, ചെറുറോക്കറ്റുകള്‍, ചെറുവിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ഈ ദീര്‍ഘദൂര ഭൂതലആകാശ മിസൈലിന് കഴിയും.വ്യോമക്രണം നേരിടാനുള്ള ശേഷിയാണ് ഈ മിസൈലിന്റെ ഏറ്റവും വലിയ ശക്തി.
തന്ത്രപ്രധാന കേന്ദ്രങ്ങൾ, വൻ നഗരങ്ങൾ, ആണവ നിലയങ്ങൾ എന്നിവക്കു നേരെയുള്ള പോർവിമാനങ്ങളുടെയും ഡ്രോണുകളുടെയും ആക്രമണങ്ങൾ പ്രതിരോധിക്കാനും ഈ മിസൈലിനു കഴിയും.പരീക്ഷണങ്ങളെല്ലാം വിജയിക്കുന്നതോടെ മിസൈൽ പ്രതിരോധ വിഭാഗത്തിനു നൽകും.
Post Your Comments