തിരുവനന്തപുരം : സാധാരണക്കാർക്ക് ആശ്വാസമായി ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജന ഔഷധി മെഡിക്കൽ സ്റ്റോറുകൾ വരുന്നു. 600 സ്റ്റോറുകളാണ് വരുന്നത്. ഇതിൽ 300 എണ്ണം സർക്കാർ, സ്വകാര്യ ആശുപത്രികളിലും 300 എണ്ണം പൊതുസ്ഥലങ്ങളിലും പ്രവർത്തിക്കും.
തമിഴ്നാട്ടിലും ആന്ധ്രയിലും ഈ പദ്ധതി തുടങ്ങി.കേരളത്തിലെ വിതരണച്ചുമതല സംസ്ഥാന സർക്കാരിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ഒഫ് കേരളയ്ക്കാണ്. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയാണ് മരുന്ന് വിൽപ്പന. പൊതുമേഖലയിലുള്ള കമ്പനികൾ ഉത്പാദിപ്പിക്കുന്ന മരുന്നുകളാണ് ജന ഔഷധിയിൽ വിൽക്കുന്നത്. മറ്റ് മെഡിക്കൽ സ്റ്റോറുകളിൽ 1200 രൂപയ്ക്ക് വിൽക്കുന്ന മരുന്ന് ജനഔഷധി സ്റ്റോറുകളിൽ 400 രൂപയ്ക്ക് ലഭിക്കും. ബില്ലോട് കൂടി മാത്രമേ മരുന്ന് വിൽക്കുകയുള്ളു. മരുന്നുകളുടെ ഗുണനിലവാരം ഡ്രഗ്സ് കൺട്രോളർ, ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസസ് എന്നിവരടങ്ങിയ ഉന്നതതല കമ്മിറ്റി ഉറപ്പ് വരുത്തും.
Post Your Comments