KeralaNews

സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി

കൊച്ചി: ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ അനുഭവിക്കേണ്ടി വരുമെന്ന് സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി. ഇന്നലെ രാത്രി 8 മണിയോടെയാണ് സൗമ്യയുടെ വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്. ഷൊര്‍ണൂരില്‍ സൗമ്യയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ അഡ്വ .ടി സിദ്ധിഖ് ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസുകാരെ സമീപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ അനുയായികള്‍ ചുറ്റിലുമുണ്ടെന്ന ഭയമാണ് ഇപ്പോള്‍ ആ അമ്മയ്‌ക്കെന്ന് ടി സിദ്ധിഖ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

സൗമ്യയുടെ അമ്മയുടെ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്. ഇപ്പോൾ അവരുടെ ജീവന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ ചിലർ ഭീഷണിപ്പെടുത്തുകയാണ്. ഗോവിന്ദച്ചാമിയുടെ കരങ്ങള്‍ ശക്തമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിഷയം വളരെ ഗൗരവത്തോടെ സർക്കാർ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button