വമ്പന്‍ ഓഫറും അതിനേക്കാള്‍ ആകര്‍ഷകമായ ഡേറ്റാ വേഗതയുമായെത്തിയ ജിയോ 4ജിയ്ക്ക് ആദ്യ നാളുകളില്‍ത്തന്നെ ഉപയോക്താക്കളില്‍നിന്നു പരാതി പ്രളയം. ഇന്റര്‍നെറ്റ് വേഗം കുറഞ്ഞെന്നാണു പ്രധാന പരാതി. സിം ആക്ടിവേഷനു പത്തു ദിവസത്തിലേറെ സമയമെടുക്കുന്നുവെന്നും പരാതിയുണ്ട്.
സിം ആക്ടിവേറ്റ് ചെയ്ത് ആദ്യത്തെ മൂന്നു മാസം സൗജന്യ ഇന്റര്‍നെറ്റും കോളും എന്നതായിരുന്നു ജിയോ മുന്നോട്ടുവച്ച വെടിക്കെട്ട് ഓഫര്‍. ടെലികോം മാര്‍ക്കറ്റില്‍ ചുരുങ്ങിയ ദിനംകൊണ്ടുതന്നെ വിപ്ലവം സൃഷ്ടിച്ച ജിയോയില്‍നിന്നു ലക്ഷക്കണക്കിനു സിം കാര്‍ഡുകളാണ് ഓരോ ദിവസവും ഉപയോക്താക്കളുടെ കൈകളിലേക്കെത്തുന്നത്. ശരാശരി 20 എംബിപിഎസ് ആണു 4ജിയില്‍ ജിയോ വാഗ്ദാനം ചെയ്യുന്ന ഡാറ്റാ സ്പീഡ്. ആദ്യ നാളുകളില്‍ ഇതു കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി വേഗത നാലിലൊന്നായി കുറഞ്ഞു.
5 എംബിപിഎസ് മുതല്‍ 3.5 എംബിപിഎസ് വരെ വേഗത മാത്രമേ നിലവില്‍ ലഭിക്കുന്നുള്ളൂവെന്ന് മിക്കയിടത്തുനിന്നും പരാതി. ചില സമയത്ത് വേഗത 1 എംബിപിഎസിനു താഴേയ്ക്കും പോകുന്നുണ്ട്. ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നു പോലും സമാന സ്ഥിതിയുണ്ട്. ഉപയോക്താക്കളുടെ എണ്ണം കൂടിയതോടെയാണു വേഗത കുറഞ്ഞത്. ജിയോയുടെ വേഗം കുറഞ്ഞെന്നു കാണിച്ച് നിരവധി പേര് സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോളുകള്‍ ഇടയ്ക്കു കട്ടാകുന്നു എന്ന പരാതിയും വ്യാപകമാണ്.
ജിയോ സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ആകാന്‍ വൈകുന്നതാണു മറ്റൊരു പ്രശ്നം. ഉപയോക്താക്കളുടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യാതെ സിം കാര്‍ഡ് ആക്ടിവേറ്റ് െചയ്യാന്‍ കഴിയില്ല. ഈ വര്‍ഷം അവസാനത്തോടെ 10 കോടി ഉപയോക്താക്കള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ദിവസവും ലക്ഷക്കണക്കിനു കണക്ഷനുകളാണു ജിയോ നല്‍കുന്നത്. ഇവരുടെ കെവൈസി അപ്ഡേഷന് വൈകുന്നതാണ് സിം കാര്‍ഡ് ആക്ടിവേറ്റാകാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നത്.
ഇകെവൈസി മെഷീനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ അപ്ഡേറ്റ് െചയ്യാനായിരുന്നു ജിയോയുടെ പദ്ധതി. എന്നാല്‍ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമേ ഇകെവൈസി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളൂ. ഇതുണ്ടെങ്കില്‍ രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ സിം കാര്‍ഡ് ആക്ടിവേറ്റാകും. ഉപയോക്താവിന്റെ ആധാര്‍ കാര്‍ഡും വിരലടയാളവും മാത്രം മതി.
റിലയന്‍സ് ഡിജിറ്റല്‍, എക്സപ്രസ്, എക്സ്പ്രസ് മിനി സ്റ്റോറുകളില്‍ ഇകെവൈസി ആക്ടിവേഷന് സംവിധാനം ഏര്‍പ്പെടുത്തി പ്രശ്നം പരിഹ
Post Your Comments