തിരുവന്തപുരം: തിരുവന്തപുരത്ത് വീണ്ടും ഹൈടെക്ക് എ ടി എം തട്ടിപ്പ്. പട്ടം ആക്സിസ് ബാങ്കിൽ നിന്നാണ് പണം കവർന്നത്. പ്രവാസി മലയാളിയായ അരവിന്ദന്റെ 52,000 രൂപയാണ് നഷ്ടപെട്ടത്. പല എടിഎമ്മുകളിൽനിന്നായി പലപ്പോഴായിയാണ് പണം നഷ്ടമായത്. പേരൂർക്കട പോലീസിന് പരാതി നൽകി.
കൂടാതെ കാനറാ ബാങ്കിന്റെ മെഡിക്കൽ കോളേജ് ശാഖയിൽനിന്ന് മറ്റൊരാളുടെ 49,000 രൂപയും തട്ടിയെടുത്തു. ചെമ്പഴന്തി സ്വദേശി വിനീതിനാണ് പണം നഷ്ടപെട്ടത്. മെഡിക്കൽ കോളേജ് പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments