NewsInternational

ഐഎസിന്‍റെ കൊടിയ പീഡനങ്ങളെ അതിജീവിച്ച് കരുത്തിന്‍റെ പ്രതീകമായി മാറിയ നാദിയ മുറാദിന് യുഎന്‍ അംഗീകാരം!

ന്യൂയോർക്ക് : ഐ.എസ് പീഡനങ്ങള്‍ അതിജീവിച്ച നാദിയ മുറാദിനെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്‌വില്‍ അംബാസിഡറായി തിരഞ്ഞെടുത്തു. 19 വയസ്സുള്ളപ്പോഴാണ് ഐഎസ് തീവ്രവാദികൾ ഇവരെ ഇറാഖിൽ നിന്നും തട്ടിക്കൊണ്ട് പോയത്. കുടുംബത്തിലെ ആണുങ്ങളെയെല്ലാം കൊന്നൊടുക്കിയ ശേഷമാണ് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ട് പോയത്.

സഹോദരങ്ങളെയും മാതാപിതാക്കളെയും ക്രൂരമായി കൺമുന്നിൽ ഇട്ട് കൊലപ്പെടുത്തിയ ശേഷം നാദിയയെ ബലാത്സംഗം ചെയ്യുകയും വിൽപ്പനചരക്കാക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ഇവരിൽ നിന്ന് രക്ഷപെട്ട നാദിയ ജർമനിയിൽ അഭയം പ്രാപിക്കുകയായിരുന്നു. നാദിയയുടെ അംബാസിഡര്‍ഷിപ്പിലൂടെ മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ ദുരവസ്ഥ മറ്റുള്ളവര്‍ക്ക് അവബോധം നല്‍കുമെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button