ദില്ലി : ഇന്ന് സുപ്രീംകോടതി തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കും. സുപ്രീം കോടതി മൃഗസ്നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും സമര്‍പ്പിച്ച 14 ഹര്‍ജികളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷ്യനായ ബഞ്ചാണ് കേസ് പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെരുവ് നായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ പ്രധാനമായും അറിയിച്ചത്. നായ്ക്കളെ വന്ധ്യകരിക്കുമെന്നും വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാനായി ആര്‍എഫ്ഐഡി കോളറുകള്‍ ഘടിപ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം മന്ത്രി കെടി ജലീല്‍ കഴിഞ്ഞദിവസം അക്രമിക്കാന്‍ വരുന്ന തെരുവ് നായ്ക്കളെ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ പറഞ്ഞുതരണ്ടേതില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. നിലവിലുള്ള നിയമം അനുസരിച്ചാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം. പട്ടി കടിക്കാന്‍ വരുമ്പോള്‍ സത്യവാങ്ങ്മൂലം നോക്കാന്‍ കഴിയുമോ എന്നും നിയമം അനുസരിച്ച് ജനം പ്രവര്‍ത്തിച്ച് കൊള്ളണം എന്നില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
Post Your Comments