KeralaNewsIndia

വീണ്ടും ദുരൂഹതകളുയർത്തി മതം മാറിയ യുവാക്കളുടെ തിരോധാനം:കല്ലായിയിലെ സലഫി കേന്ദ്രം കര്‍ണ്ണാടക പൊലീസിന്റെ നിരീക്ഷണത്തില്‍

 

മംഗളൂരു:വീണ്ടും ദുരൂഹതകളുയർത്തി മതം മാറിയ യുവാക്കളുടെ തിരോധാനം.തെക്കൻ കര്‍ണാടകത്തിലെ യുവാക്കളെ മതം മാറ്റിയത് കോഴിക്കോട്ടെ കല്ലായിയില്‍ വച്ചെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കര്‍ണാടകത്തിലെ സുള്ള്യക്കടുത്ത അരമ്പൂര്‍ പാലടുക്കയിലെ ജനാര്‍ദ്ദന ഗൗഡയുടെ മകന്‍ 19 കാരനായ ദീക്ഷിതാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതോടെ കാണാതായത്.ഒരാഴ്ച മുൻപ് നേരത്തെ സുള്ള്യ സ്വദേശി സതീഷ് ആചാര്യ ഇസ്ലാം മതം സ്വീകരിച്ചശേഷം തിരോധാനം ചെയ്യപ്പെട്ടിരുന്നു.

ഈ മാസം ഏഴാം തീയതിയാണു ദീക്ഷിതിന്റെ തിരോധാനം.
നാലുമാസം മുമ്പ് കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പരിശീലനത്തിനെന്നു പറഞ്ഞാണ് കാണാതായ ദീക്ഷിത് വീടുവിട്ടത്. വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ ഇയാളില്‍ പ്രകടമായ മാറ്റം ഉണ്ടായെന്ന് അച്ഛന്‍ ജനാര്‍ദ്ദന ഗൗഡ പറയുന്നു. അമ്മയുമായി വലിയ അടുപ്പമുണ്ടായിരുന്ന ദീക്ഷിത് അവരോട് പോലും കൂടുതല്‍ അകല്‍ച്ച കാട്ടി. വീടിനകത്ത് തനിച്ചിരിക്കുന്ന സ്വഭാവക്കാരനായി മാറി. അതോടെ അച്ഛന്‍ ഗൗഡ ഇയാളെ കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങി.

സമീപത്തെ മുസ്ലിം പള്ളിയില്‍ നിന്നും ബാങ്കുവിളി ഉയര്‍ന്നപ്പോള്‍ വീടിനുള്ളില്‍ വച്ച്‌ നിസ്ക്കരിക്കുന്നതായി കണ്ടു. ഇത് ചോദ്യം ചെയ്തപ്പോള്‍ താന്‍ യോഗ ചെയ്യുകയാണെന്നാണ് പറഞ്ഞത്. അച്ഛന്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. താൻ വീണ്ടും ജോലിക്കു പോകുകയാണെന്നും ഒരാഴ്ച കഴിഞ്ഞു തിരിച്ചു വരുമെന്നും പറഞ്ഞ യുവാവ് പെട്ടെന്ന് തന്നെ ഫോൺ കാറ്റ് ചെയ്യുകയും, പിന്നീട് അടുത്ത ദിവസം വീണ്ടും ഫോൺ ചെയ്യുകയും താൻ ചെന്നൈയിൽ ആണെന്ന് പറയുകയും ചെയ്തു. ഈ സംഭവത്തോടെ അച്ഛൻ ജനാര്‍ദ്ദന ഗൗഡ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് ദീക്ഷിത് വിളിച്ച ഫോണ്‍ ട്രെയ്സ് ചെയ്തപ്പോള്‍ ചെന്നൈയില്‍ നിന്നല്ല വിളിയെന്നും കേരളത്തിലെ തിരൂരില്‍ നിന്നാണെന്നും തിരിച്ചറിഞ്ഞു ഇതോടെ ഭീകര പ്രവര്‍ത്തനം ലക്ഷ്യം വച്ച്‌ മതം മാറ്റാന്‍ പ്രേരിപ്പിക്കുന്ന കേന്ദ്രം കോഴിക്കോടാണെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കയാണ് കര്‍ണ്ണാടകത്തിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍.ദീക്ഷിത് ഇസ്ലാം തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ടെന്ന സൂചന ലഭിച്ചത്. ദീക്ഷിതിന് മുമ്പ് മതം മാറിയ സതീഷ് ആചാര്യ മുഹമ്മദ് മുഷ്താഖ് എന്ന പേര് സ്വീകരിച്ചിരുന്നു.

കോഴിക്കോട് കല്ലായിയില്‍ തീവ്ര സലഫി ആശയങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്നാണ് കര്‍ണാടകക്കാരായ രണ്ടു പേരും മതം മാറ്റത്തിന് വിധേയരായതെന്നാണ് സൂചന.അടുത്തടുത്തുണ്ടായ ഈ രണ്ടു മതം മാറ്റങ്ങളും കാരണം തെക്കൻ കർണ്ണാടകയിൽ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.ഒട്ടേറെ മലയാളികൾ താമസിക്കുന്ന സ്ഥലമാണ് സുള്ള്യ. ഈ മതം മാറ്റം തങ്ങളെ ബാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button