ന്യൂഡല്‍ഹി● അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ തലയറുത്ത് കൊന്നു. ഗുഡ്ഗാവിലാണ് സംഭവം. വിവാഹമോചനശേഷവും ഭാര്യ മുന്‍ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
ഗുഡ്ഗാവിൽ കാർ ഡ്രൈവറായി ജോലി നോക്കുന്ന മുകേഷ് എന്നയളാണ് ഭാര്യ പ്രിയങ്കയുടെ മുന്‍ ഭര്‍ത്താവ് രോഹിത്തിനെ കൊലപ്പെടുത്തിയത്. ഒരുമിച്ചു മദ്യപിക്കാൻ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. മദ്യപിച്ച ശേഷം കാറിൽവച്ച് മുകേഷും സഹായിയും ചേർന്ന് രോഹിത്തിനെ കഴുത്തുഞെരിച്ച് ബോധരഹിതനാക്കുകയും തുടര്‍ന്ന് മുകേഷ് ഇയാളുടെ തലയറുത്ത് കൊല നടത്തുകയുമായിരുന്നു. തലയില്ലാത്ത മൃതദേഹം വഴിവക്കിൽവച്ച് മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. ഉടലിന്റെ തലഭാഗം പോളിത്തീൻ കവറിലാക്കി ദ്വാരക സെക്ടർ 20ലെ പാർക്കിൽ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം രോഹിതിന്റെ പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
മുകേഷിന്റെ സഹായികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെ പ്രായപൂർത്തിയാകാത്ത സഹോദരനൊപ്പമാണ് മുകേഷ് കൊലപാതക പദ്ധതി തയാറാക്കിയാതെന്ന് പോലീസ് പറഞ്ഞു.
Post Your Comments