കുളി നമ്മുടെ നിത്യ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമാണ്.നമ്മുടെ വൃത്തിയുടേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നുകൂടിയാണത്. എന്നാല്‍ കുളി തന്നെ പല വിധത്തിലുണ്ട്.ചിലര്‍ ധാരാളം സമയം എടുത്ത് കുളിയ്ക്കും, ചിലരാകട്ടെ വെറുതെ ഒരു കാക്കക്കുളി കുളിയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ കുളിയ്ക്കുന്നവരിലെ പല രീതികള്‍ അനുസരിച്ച് അവരുടെ സ്വഭാവത്തിനെ വിലയിരുത്താൻ കഴിയും.കുളിക്കുമ്പോൾ ആദ്യം മുടി കഴുകുന്നവരാണ് പലരും. ആദ്യം മുടി കഴുകുന്നവരുടെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം .ഒന്നാമതായി ഇത്തരക്കാർ എത്ര പരിശ്രമിച്ചിട്ടാണെങ്കിലും ഇവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. പണമായിരിക്കും ഇവരുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മാത്രമല്ല കാര്യങ്ങളെല്ലാം ക്രിയേറ്റീവായി ചെയ്യുന്നവരായിരിക്കും.ദേഹത്ത് ആദ്യം വെള്ളമൊഴിയ്ക്കുന്നവരാണെങ്കില് ഇവര്‍ വിശ്വസിയ്ക്കാന്‍ കഴിയുന്നവരാണ്. മാത്രമല്ല നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. ക്ഷമുള്ളവരായിരിക്കും.
കുളിയ്ക്കുമ്ബോള് ആദ്യം മുഖമാണ് കഴുകുന്നതെങ്കില്‍ അവര്‍ക്കും പ്രധാനം പണം തന്നെയായിരിക്കും. മാത്രമല്ല മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കാന്‍ ഇത്തരക്കാര്‍ക്ക് മനസ്സുണ്ടാകും. പലപ്പോഴും ആഗ്രഹങ്ങളായിരിക്കും ഇവരെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.ചിലരുണ്ട് കുളിയ്ക്കുമ്ബോള് ആദ്യം ചുമല് കഴുകുന്നവര്‍. ജീവിതത്തില്‍ ഉയര്ച്ചയിലേക്കെത്തുന്നവരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. എന്തുകൊണ്ടും ഇവര്‍ക്ക് അനുയോജ്യരായ പങ്കാളിയെയായിരിക്കും ഇവര്‍ക്ക് ലഭിയ്ക്കുക. മറ്റുള്ളവരെ സംസാരത്തിലൂടെ അവരുടെ സങ്കടം മാറ്റാന്‍ ഇത്തരക്കാര്‍ക്ക് കഴിയും.ഇതൊന്നുമല്ലാതെ മറ്റ് ശരീരഭാഗങ്ങളാണ് കുളിയ്ക്കുമ്ബോള് ആദ്യം വെള്ളമൊഴിക്കുന്നതെങ്കില്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇത്തരക്കാര്‍ തയ്യാറാകും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനും ഇവര്‍ക്ക് കഴിയുന്നതാണ്.
Post Your Comments