കാൺപൂർ:നവജാതശിശുവിനെ ബന്ധുവായ സ്ത്രീ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴോട്ടെറിഞ്ഞു.മൂന്നു പെൺകുട്ടികളുടെ മാതാവായ സരിത, എന്ന സ്ത്രീയാണ് കുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് താഴേക്കു എറിഞ്ഞത്. ബന്ധുവായ സ്ത്രീക്ക് ആണ്‍കുട്ടി ജനിച്ചതിലുള്ള അസുയയാണ് ഇവരെക്കൊണ്ട് ഈ ക്രൂരത ചെയ്യിച്ചത്.
ആശുപത്രിയിലെ സിസിടിവിയില്‍ ദൃശ്യങ്ങളില്‍ ഇതെല്ലാം പതിഞ്ഞു.ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു സരിത. ഒന്നുറങ്ങിയതിന് ശേഷം മുലയൂട്ടാനായി കുഞ്ഞിനെ തിരഞ്ഞപ്പോള്‍ കാണാതെ പരിഭ്രമിച്ച അമ്മയുടെ നിലവിളി കേട്ട് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ ആശുപത്രി മുറ്റത്തുനിന്നും കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെയുമെടുത്ത് സരിത ആശുപത്രിയിലെ ഇടനാഴിലൂടെ നടക്കുന്നതും തിരിച്ചുവരുന്പോള്‍ കയ്യില്‍ കുഞ്ഞില്ലാത്തതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്
Post Your Comments