India

തൊഴിൽ പ്രതിസന്ധിയിൽ മനംനൊന്ത് പ്രവാസി മലയാളി ജീവനൊടുക്കി

ദമ്മാം ● . തൊഴിലുമായി ബന്ധപ്പെട്ട കടുത്ത ബുദ്ധിമുട്ടിനെ തുടർന്ന് സൗദിയിൽ ഒരു മലയാളി ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശിയും ഇന്ത്യൻ റിട്ട: ജവാനുമായ രാജേന്ദ്രൻ നായരാണ്(54) ദമ്മാം അസ്തൂൺ ആശുപത്രിക്ക് സമീപത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനിയിലെ തൊഴിൽ പ്രതിസന്ധിയിൽ കടുത്ത ദുഖത്തിലായിരുന്നു രാജേന്ദ്രൻ. കമ്പനി ജീവനക്കാർ പറയുന്നത് മൂന്നു വർഷമായി സ്ഥാപനം കൃത്യമായി ശമ്പളം നല്കുന്നില്ലെന്നാണ്. തൊഴിലാളികൾക്ക് മാസങ്ങളുടെ കുടിശ്ശികയാണുള്ളത്ത്. 1500 ഓളം ജീവനക്കാരുള്ള കമ്പനിയിലെ 250 പേർ ഈ താമസ സ്ഥലത്തു ജീവിക്കുന്നു. മലയാളികളാണ് ഇതിൽ 50 ഓളം പേർ.

ശമ്പളം ലഭിക്കാത്തതു മൂലം ഭക്ഷണത്തിനു പോലും വകയില്ലാതെയാണ് ഇവർ ജീവിക്കുന്നത്. മരിച്ച രാജേന്ദ്രന്റെ കമ്പനിയുടെ കൃത്യവിലോപത്തിനെതിരെ തൊഴിലാളികള്‍ മുമ്പ് ജോലിക്കിറങ്ങാതെ 52 ദിവസം നീണ്ട സമരം നടത്തിയിരുന്നു. എന്നിട്ടും അധികൃതരുടെ ഇടപെടല്‍ ഉണ്ടാവുകയോ പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുകയോ ചെയ്തില്ല. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരുവിധ നടപടിയുമുണ്ടായില്ല എന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. കേരള മുഖ്യമന്ത്രിയടക്കം പല ഉന്നത അധികാരികള്‍ക്കും ഇവര്‍ പരാതി അയച്ചിരുന്നു. തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായ വാഗ്ദാനത്തിന് ശേഷവും അധികൃതരാരും ബന്ധപ്പെട്ടിട്ടില്ല.

ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ എ.സി ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണുള്ളത്. മൂന്ന് മാസം മുൻപാണ് ഒരു മകളുടെ വിവാഹത്തിന് നാട്ടില്‍ പോയി മടങ്ങിയത്തെിയത്. ഇപ്പോഴും ഭൂരിപക്ഷം പേരുടെയും ഇഖാമയുടെയും ഇന്‍ഷുറന്‍സ് കാര്‍ഡിന്‍െറയും കാലാവധി കഴിഞ്ഞ നിലയിലാണ്.ആനുകൂല്യങ്ങളും ശമ്പളവും ലഭിച്ചാല്‍ ഫൈനല്‍ എക്സിറ്റില്‍ പോവാന്‍ പലരും തയാറാണ്. എന്നാല്‍ കമ്പനി അധികൃതര്‍ അതിനൊരുക്കമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button