അപരിചിത നമ്പറിൽ നിന്നും ഫോണിലേക്ക് വരുന്ന കോളുകള്‍ സൂക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. +375602605281, +37127913091,+37178565072, +56322553736,+37052529259,+255901130460 എന്നിവയാണ് നമ്പറുകള്‍. കൂടാതെ, +375,+ 371, 381 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന കോളുകളും സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
ഇവയിൽ നിന്നും വരുന്ന കോളുകൾ ഒരു തവണ റിങ് ചെയ്ത് നില്‍ക്കും. തിരിച്ചുവിളിച്ചാല്‍ 15 മുതല്‍ 30 വരെ ഡോളര്‍ ചാര്‍ജ് ചെയ്യപ്പെടും. മാത്രവുമല്ല മൂന്നു സെക്കന്റിനുള്ളില്‍ ഫോണിലെ മുഴുവന്‍ കോണ്‍ടാക്ട് വിവരങ്ങളും ചോർത്താനും ഇവർക്ക് കഴിയും.
അതുപോലെ #90, # 09 എന്നീ ഹാഷ് ടാഗ് നമ്പറുകള്‍ ഡയല്‍ ചെയ്യരുത്. ചെയ്താല്‍ സിം കാര്‍ഡ് ഡീറ്റെയില്‍സ് ചോര്‍ത്താന്‍ കഴിയുന്ന ഹാക്കർമാരുടെ പക്കൽ സിം കാര്‍ഡിന്റെ വിവരങ്ങള്‍ എത്തുകയും നിങ്ങളുടെ ചെലവില്‍ അവര്‍ക്ക് ആരെയും വിളിക്കാൻ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments