Life Style

തകര്‍ന്ന പ്രണയം മറക്കാനുള്ള വഴികൾ

പ്രണയബന്ധം തകരുന്നത് പലരെയും പല രീതിയിലാണ് ബാധിക്കുക. എന്നാല്‍ പ്രണയം തകര്‍ന്നാലും അതില്‍ നിന്നും മുക്തി നേടി ജീവിതത്തെ ധൈര്യത്തോടെ നേരിടണം . തകര്‍ന്ന പ്രണയബന്ധത്തെ എളുപ്പം മറക്കാനുള്ള ചില വഴികള്‍ നോക്കാം.

* പ്രണയകാലത്തു കൈമാറിയ സമ്മാനങ്ങൾ ഉപേക്ഷിക്കുക

പ്രണയകാലത്തു കൈമാറിയ സമ്മാനങ്ങൾ ഉപേക്ഷിക്കണം . അയാളുമായുള്ള ബന്ധം തകർന്നതിനു ശേഷം അവ സൂക്ഷിച്ചു വെച്ച് അത് നോക്കി വിഷമിക്കുന്നതിൽ അർത്ഥമില്ല . ഉപേക്ഷിക്കുമ്പോൾ അത്രത്തോളം ആ ഓര്‍മകൾ കുറഞ്ഞുകിട്ടും.

*കൂടുതൽ ക്രിയേറ്റീവ് ആവാം

പ്രണയിച്ചിരുന്ന സമയത്ത് സമയം കിട്ടാതിരുന്ന പലതും ഇനി ഇഷ്ടംപോലെ ചെയ്യാം. പെയിന്റിങ്, എഴുത്ത്, ഡിസൈനിംഗ് തുടങ്ങി കലാപാരമായ കഴിവുകൾ പൊടിതട്ടിയെടുക്കാം. സമയം ചിലവഴിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്തുന്നതോടെ ഇത്തരം ഓർമകളിൽ നിന്നും മുക്തി നേടാം.

*പുതിയ ഓർമകൾ

പണ്ട് കാമുകനൊപ്പം കറങ്ങിയടിച്ച സ്ഥലത്തേക്കാൾ മികച്ച സ്ഥലത്തേക്ക് സുഹൃത്തുക്കൾക്കോ കുടുംബത്തിനോ ഒപ്പം പോകാം. ഇതുവരെ രുചിക്കാത്ത ഭക്ഷണങ്ങൾ പരീക്ഷിക്കാം, പാർട്ടികളിൽ പങ്കെടുക്കാം. പുതിയ സുഹൃത്തുക്കളെ നേടിയെടുക്കാം.

*പ്രണയിച്ചയാളുടെ  ഓർമ്മകൾ ഒഴിവാക്കാം

ഇതിനായി അയാളുടെ നമ്പർ, സമൂഹമാധ്യമങ്ങളിൽ നിന്നും അയാളുടെ അക്കൗണ്ടുകൾ എന്നിവ ഡിലീറ്റ് ചെയ്യാം. പഴയ മെസേജുകളും മെയിലുകളുമെല്ലാം ഡിലീറ്റ് ചെയ്യാം.

*വീണ്ടും പ്രണയിക്കുക

ഒരു ബന്ധം തകർന്നുവെന്നു കരുതി വീണ്ടും പ്രണയിക്കാതിരിക്കരുത്. പ്രതീക്ഷയോടെ കാത്തിരിക്കുക, നിങ്ങളെ ആത്മാർഥമായും അർഹിക്കുന്ന ഒരാൾ കാത്തിരിക്കുന്നുണ്ടാവും. അത്തരം ഒരാളെ കണ്ടെത്തിയെന്നു തോന്നുമ്പോൾ പ്രണയിക്കാൻ മടിക്കുകയേ വേണ്ട. മുൻബന്ധത്തെ മറക്കാൻ ഏറ്റവും നല്ല വഴിയും ഇതു തന്നെയാണ്. പഴയ ബന്ധത്തിൽ നിന്നും പാഠമുൾക്കൊണ്ട് സ്വന്തം കുറവുകളെ പരമാവധി ഇല്ലാതാക്കാനും സാധിക്കും.

*പോകുന്നയാൾ പോകട്ടെ

നിങ്ങളുടെ വില മനസിലാക്കാതെ പോകുന്നയാൾ അങ്ങു പോകട്ടെ എന്നു കരുതണം. ഓർമകളെ അത്ര എളുപ്പം കുഴിച്ചുമൂടൽ സാധ്യമല്ലെങ്കിലും ശ്രമിക്കുക. അയാളെ നിങ്ങൾ ആത്മാർഥമായും സ്നേഹിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ഒരിക്കലും ശല്യം ചെയ്യാതെ തന്റെ ജീവിതത്തിൽ നിന്നും പോകുവാനാഗ്രഹിച്ചയാളെ ഓര്‍ത്ത് സമയം പാഴാക്കാതിരിക്കുക.

*പുറത്തു പോവാം, ആസ്വദിക്കാം

പ്രണയം തകർന്നെന്നു കരുതി മുറിക്കുള്ളിൽ ചടഞ്ഞു കൂടിയിരിക്കുന്നതുതന്നെ മാനസികമായി വീണ്ടും തളർത്തും. ഇത്തരം സമയങ്ങളിൽ എല്ലാവർക്കും തനിച്ചിരിക്കാനാകും ഇഷ്ടം. പക്ഷേ പുറത്തു പോവുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതമൊക്കെ മാനസികോല്ലാസം നൽകും. ഒപ്പം വ്യായാമം ചെയ്യുന്നതും നല്ല വായു ശ്വസിക്കുന്നതും സൂര്യപ്രകാശം കൊള്ളുന്നതുമെല്ലാം മനസികമായി ഉണർത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button