KeralaNewsIndia

ഐഎസ്എസ് യോഗം ചേര്‍ന്നെന്ന കേസില്‍ മദനി അടക്കം ആറ് പേരെ വെറുതെ വിട്ടു

എറണാകുളം :നിരോധിത സംഘടനയായ ഇസ്ലാമിക് സേവാ സംഘിന്റെ (ഐ.എസ്.എസ്) രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയടക്കം ആറ് പ്രതികളെ വെറുതെവിട്ടു.എറണാകുളം സെഷന്‍ കോടതിയുടേതാണ് ഉത്തരവ്.

ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 24 വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്.മദനിയുടെ പിതാവിനെയും കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതിയുടെ നടപടി. 1992ലെ ബാബ്റി മസ്ജിദ് സംഭവത്തിന് പിന്നാലെ കൊല്ലം മൈനാഗപ്പള്ളിയിലെ മദനിയുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നെന്നായിരുന്നു കേസ്.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും മറ്റു കേസുകളിലും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും മദനി പ്രതികരിച്ചു. കേസിലെ 21 സാക്ഷികളില്‍ നാലുപേര്‍ ഇതിനകം മരിച്ചിരുന്നു.മദനിയുടെ അപേക്ഷയെ  തുടര്‍ന്നാണ് വിചാരണ എറണാകുളത്തെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button