ഇന്നു ലോകത്തെ ഭൂരിഭാഗം പേരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. പലർക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹവുമുണ്ട്, അതിനായി പല വഴികൾ നോക്കുന്നുമുണ്ട്. പക്ഷേ ഫലം വരുമ്പോൾ മാത്രം പ്രതീക്ഷിച്ചതു കിട്ടുന്നുമില്ല.ഡയറ്റിനും വ്യായാമത്തിനുമൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാലേ വണ്ണം നിങ്ങൾ വിചാരിച്ചതുപോലെ കുറയുകയുള്ളു. സ്ലിംബ്യൂട്ടിയാകാൻ ഒരുങ്ങുന്നവർ ഇനി പറയുന്ന മൂന്നു കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി .
ഒന്നാമതായി പലരും വണ്ണം കുറയ്ക്കാനായി ഭക്ഷണം കുറക്കുന്നതു പടിപടിയായാണ്.ഏറെപേരും ഒട്ടെറെ സമയങ്ങളിലായി ചെറിയ അളവു ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ പലപ്പോഴായിട്ടാണെങ്കിലും ഇത്തരത്തിൽ ഭക്ഷണം കഴിക്കുക വഴി ആവശ്യത്തിലധികം കലോറി ലഭിക്കുകയാണു ചെയ്യുന്നത്.മൂന്നു നേരം മാത്രം ഭക്ഷണം കഴിച്ചാൽ മതി ആവശ്യമെങ്കിൽ സ്നാക്സും ഇതാണു വണ്ണം കുറയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം .
രണ്ടാമതായി വേണ്ടത് ഭക്ഷണ കാര്യത്തിലുള്ള ശ്രദ്ധയാണ് .വണ്ണം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നത് വളരെ നല്ല മാർഗം തന്നെയാണ്. പക്ഷേ ഡയറ്റ് ഒരു വഴിയ്ക്കും വ്യായാമം മറ്റൊരു വഴിക്കുമാണെങ്കിൽ നിങ്ങളുടെ ലക്ഷ്യം നടപ്പിലാകില്ലെന്നാണ് ഭൂരിഭാഗം ഫിറ്റ്നസ് വിദഗ്ദ്ധരുടെയും അഭിപ്രായം .ഹെൽതി ആണെന്ന പരസ്യത്തോടെ വരുന്ന പല ഭക്ഷണങ്ങളിലും കലോറിയും കൊഴുപ്പും സോഡിയവും ഷുഗറുമെല്ലാം അധികമായി അടങ്ങിയിട്ടുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഡയറ്റിലേക്ക് ഗോതമ്പുൽപ്പന്നങ്ങൾ, പയർ വർഗങ്ങൾ, ബീൻസ് തുടങ്ങി നാരുകളടങ്ങിയ ധാരാളം ഭക്ഷണം ഉൾപ്പെടുത്തണം .പാക്കറ്റ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അവയിലെ ന്യൂട്രീഷ്യൽ ലേബൽ നോക്കി നിങ്ങൾക്ക് ആവശ്യമുള്ളത് തെരഞ്ഞെടുക്കണം .കൂടാതെ പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം .
ഡയറ്റിലൂടെ ഒരു വ്യക്തിയുടെ എൺപതു ശതമാനം ഭാരം കുറയ്ക്കാമെന്നതു ശരിയാണ്, പക്ഷേ ബാക്കിയുള്ള 20 ശതമാനത്തിനു വ്യായാമം കൂടിയേ തീരൂ. ജിമ്മിൽ പോയി കാർഡിയോ ചെയ്താൽ മാത്രം വണ്ണം കുറയില്ല മറിച്ച് കാർഡിയോയുയും റെസിസ്റ്റൻസ് ട്രെയിനിങും ചേർന്നാലേ മസിലുകൾ ഉണ്ടാവുകയും ശരീരം ദൃഢമാവുകയും ചെയ്യൂ.ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് വ്യായാമം ചെയ്യുന്നതും ഫലം കാണില്ല, പകരം ഫുൾ ബോഡി എക്സർസൈസ് തന്നെ ചെയ്യണംഎത്രത്തോളം മസിലുകൾ രൂപപ്പെടുന്നോ അത്രത്തോളം കലോറിയും ഇല്ലാതാകും. മറക്കരുതാത്ത ഒരു കാര്യം ചിട്ടയായ ഉറക്കമാണ്. ആറുമണിക്കൂറിൽ കുറവു മാത്രം ഉറങ്ങുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് മുപ്പതു ശതമാനം വണ്ണം വെക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് .ഇത്രയും കാര്യങ്ങൾ ശ്രേദ്ധിച്ചാൽ മാത്രം മതി ഇനി നിങ്ങൾക്കും സ്ലിം ബ്യൂട്ടിയാകാൻ കഴിയും .
Post Your Comments