ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് നിര്‍ദ്ദേശം നല്കി. 33 സംഘടനകള്‍ പങ്കെടുത്ത യോഗത്തില്‍ വച്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
ഗോവധ വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ വി.എച്ച്.പി, ബജ്റംഗ്ദള്‍ സംഘനകള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആര്.എസ്.എസിന്റെ നിര്‍ദ്ദേശം. വരുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും സംഘടനള്‍ക്ക് സംഘപരിവാര്‍ നിര്‍ദ്ദേശം നല്കി.
Post Your Comments