1. വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ലഹരി ഉപയോഗിക്കരുത്
ഡ്രൈവിംഗിനിടയിലുള്ള ഇടവേളയെക്കുറിച്ച് പറഞ്ഞതിനേക്കാള്‍ പ്രധാനമാണ് വാഹനം ഓടിക്കുമ്പോഴുള്ള ലഹരിയുടെ ഉപയോഗം. മദ്യപാനവും ലഹരിയും അപകടങ്ങള്‍ വരുത്തി വെയ്ക്കുന്നു. എല്ലാവര്‍ഷവും 250 പേര്‍ ലഹരി ഉപയോഗിച്ച് വണ്ടി ഓടിക്കുന്നതിലൂടെ മരണപ്പെടുന്നു.
2. നിങ്ങളുടെ കണ്ണ് എപ്പോഴും റോഡില്‍ ആയിരിക്കണം
വാര്‍ത്താവിനിമയം കൊണ്ട് സമ്പന്നമാണ് ഇപ്പോള്‍ നമ്മുടെ ലോകം. നിങ്ങള്‍ വാഹനം ഓടിക്കുമ്പോഴായിരിക്കും ഒരു മെസേജ് അല്ലെങ്കില്‍ ഇ-മെയില്‍ അല്ലെങ്കില്‍ പ്രധാനപ്പെട്ട ഒരു ഫോണ്‍ വരിക. എങ്കില്‍ ആ സമയത്ത് വാഹനം ഒതുക്കി നിര്‍ത്തി അതിന് മറുപടി നല്‍കുക. ഒരിക്കലും വാഹനം ഓടിക്കുമ്പോള്‍ ഇവയ്ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കരുത്. വിദഗ്ദരുടെ കണക്കുകള്‍ പ്രകാരം മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത് ഡ്രൈവിംഗിനിടയിലുള്ള ഫോണിന്റെ ഉപയോഗമാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവെന്‍ഷന്‍ ഓഫ് ആക്‌സിഡന്റ്‌സ്(rospa)തലവന്‍ കെവിന്‍ ക്ലിന്റണ്‍ പറയുന്നു. അതുകൊണ്ട് തന്നെ വിദഗ്ദര്‍ പറയുന്നു നിങ്ങളുടെ കൈകള്‍ വണ്ടിയിലും കണ്ണുകള്‍ എപ്പോഴും റോഡില്‍ ആയിരിക്കണമെന്നാണ്.
3. നിങ്ങളുടെ ആത്മവിശ്വാസം
ഒരു നല്ല ഡ്രൈവര്‍ക്ക് വേണ്ട ഏറ്റവും പ്രധാനമായ ഗുണമാണ് ആത്മവിശ്വാസം. റോഡില്‍ ഉണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാനും അപകടങ്ങള്‍ ഉണ്ടാകാതെ സമയത്ത് പ്രതികരിക്കാനും ആത്മവിശ്വാസം കൂടിയേ തീരൂ. ഒരു ഡ്രൈവര്‍ ഇപ്പോഴും കണ്ണും കാതും മനസ്സും ഏകാഗ്രമാക്കി വേണം തന്റെ ജോലി ചെയ്യാന്‍. അത് സ്വയവും മറ്റുള്ളവരെയും രക്ഷിക്കുന്നു.
4. ഇടയ്ക്കിടെ ഇടവേള എടുക്കുക
വളരെ നീണ്ട ഡ്രൈവിംഗ് വാഹനത്തെയും ഡ്രൈവറെയും ഒരു പോലെ തളര്‍ത്തുന്നു. അതുകൊണ്ടു തന്നെ ഒരു നല്ല ഡ്രൈവര്‍ നീണ്ട യാത്രകളില്‍ തീര്‍ച്ചയായും ഇടവേള എടുക്കും. അത് വണ്ടിയുടെ ബാറ്ററിയുടെ ക്ഷീണവും മാറ്റാനാണ്. ഒരു നീണ്ട യാത്ര കഴിഞ്ഞുള്ള അടുത്ത നീണ്ട യാത്രയും വാഹനത്തെയും ഡ്രൈവറെയും ബാധിക്കുന്നു. നീണ്ട യാത്രകളില്‍ ഇടയ്ക്കുള്ള ഇടവേളയും കാപ്പി കുടി ഡ്രൈവറെ കൂടുതല്‍ ഉന്മേഷവാനാക്കി തുടര്‍യാത്രയ്ക്കും സഹായിക്കുന്നു.
5. നിങ്ങള്‍ വേഗതയെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം
ഒരു നല്ല ഡ്രൈവര്‍ക്ക്് എത്ര വേഗതയില്‍ വണ്ടി നിങ്ങളുടെ കൈയ്യില്‍ നില്‍ക്കും എന്നതിനെക്കുറിച്ച് ധാരണ ഉണ്ടായിരിക്കും. റോഡിലെ സിഗ്നല്‍ ബോര്‍ഡുകളെക്കുറിച്ചെല്ലാം അറിവ് ഉണ്ടായിരിക്കും. എല്ലായ്‌പ്പോഴും ഏറ്റവും അടിസ്ഥാനമായ റോഡ് നിയമങ്ങള്‍ അറിയാമായിരിക്കും. കാറിലുള്ളവര്‍ വേഗത കൂട്ടാന്‍ ആവശ്യപ്പെട്ടാലും അതിന്റെ ഭവിഷ്യത്ത് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആളായിരിക്കണം.
Post Your Comments