ന്യൂഡല്‍ഹി : മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ശാരദാ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് മുതിര്‍ന്ന അഭിഭാഷക കൂടിയായ നളിനി ചിദംബരത്തെ ചോദ്യം ചെയുന്നത്. സെപ്റ്റംബര്‍ ആദ്യവാരം കൊല്‍ക്കത്തയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഓഫീസില്‍ എത്താനാണ് നളിനി ചിദംബരത്തിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
2013 ല്‍ ശാരദാ ഗ്രൂപ്പ് ഉടമ സുധീപ്തോ സെന്‍ സിബിഐക്ക് അയച്ച കത്തില്‍ നളിനിയുടെ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നളിനിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സെന്‍ അയച്ച ലെറ്ററില്‍ വക്കീല്‍ ഫീസിനത്തില്‍ നളിനി ചിദംബരം ഒരു കോടി രൂപ കൈപ്പറ്റിയതായി പറഞ്ഞിരുന്നു. എന്നാല്‍ സിബിഐ യുടെ ചാര്‍ജ് ഷീറ്റില്‍ സാക്ഷിയായോ പ്രതിയായോ നളിനി ചിദംബരത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല. പതിനേഴ് ലക്ഷത്തോളം ജനങ്ങളെ വഞ്ചിച്ച ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ ത്രിണമൂല്‍ മന്ത്രിസഭയിലെ അനേകം മന്ത്രിമാര്‍ ഉള്‍പ്പെട്ടിരുന്നു.
Post Your Comments